അൻസാർ അലുമ്നി ജോബ്‌ പോര്‍ട്ടല്‍ 24ന്​ സമര്‍പ്പിക്കും 

ദുബൈ: പെരുമ്പിലാവ് അന്‍സാർ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പൂർവവിദ്യാർഥി കൂട്ടായ്മയായ അൻസാർ അലുമ്നി ഇൻറർനാഷണൽ യു.എ.ഇ ചാപ്റ്ററി​​​െൻറ ഓൺലൈൻ തൊഴിൽ ജാലകം വെള്ളിയാഴ്ച വൈകീട്ട് യു.എ.ഇയിലെ സംരംഭകർക്കും തൊഴിലന്വേഷകർക്കുമായി അൻസാർ സ്കൂൾ പ്രിൻസിപ്പൽ സലീൽ ഹസൻ സമർപ്പിക്കും. 'സൂം ആപ്' മുഖേനെ വൈകീട്ട് നാലര മണിക്ക് നടക്കുന്ന പരിപാടിയിൽ പ്രമുഖ കൗൺസലറും പ്രചോദന പ്രഭാഷകനുമായ ഡോ. സംഗീത് ഇബ്രാഹിം മുഖ്യാതിഥിയാവും. പോർട്ടൽ പ്രവർത്തനങ്ങൾ കോർഡിനേറ്റർ റിഷാദ് അലവി വിശദീകരിക്കും.

കോവിഡ് പ്രതിരോധ, പുനരധിവാസ പ്രവർത്തനങ്ങളിൽ സ്തുത്യര്‍ഹമായ സേവനം കാഴ്ചവെച്ച അൻസാർ പൂർവവിദ്യാർഥികൾക്ക് ചടങ്ങിൽ ആദരമർപ്പിക്കുമെന്ന് കൂട്ടായ്മ സെക്രട്ടറി അസ്ലം ജുനൈസ് അറിയിച്ചു. പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുളളവർ ജൂലൈ 24ന് 4.30ന് സൂം മീറ്റിങ് ഐഡി: 258 924 8904  ഉപയോഗിക്കണം. 

വിഡിയോ കോണ്‍ഫറന്‍സ് വഴി ചേര്‍ന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ പ്രസിഡൻറ്​ അബ്ദുൽ ഹസീബ് അധ്യക്ഷനായി. അബ്ദുൽ വാഹിദ്, അബ്ദുൽ കബീർ, നൗഫൽ പാണക്കാട്, അർശദ് സലീം, തൻവീർ മുഹിയുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു. വിവരങ്ങൾക്ക്:  0506446209, 0553933260 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Tags:    
News Summary - ansar alumni job portal -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.