ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ സംഘടിപ്പിച്ച അബൂദബി കാസ്രോട്ടാർ കൂട്ടായ്മ പത്താം
വാർഷികാഘോഷം
അബൂദബി: കാസ്രോട്ടാർ കൂട്ടായ്മ പത്താം വാർഷിക ആഘോഷം സംഘടിപ്പിച്ചു. ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ കൂട്ടായ്മ ചെയർമാൻ ഡോ. അബൂബക്കർ കുറ്റിക്കോൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മുഹമ്മദ് ആലംപാടി അധ്യക്ഷത വഹിച്ചു.
അബൂദബി പൊലീസ് മേജർ സാലിഹ് ഇസ്മായിൽ അൽ ഹമാദി, മേജർ ഖൈസ് സാലഹ് അൽജുനൈബി, അബൂദബി കെ.എം.സി.സി പ്രസിഡന്റ് ശുക്കൂറലി കല്ലുങ്കൽ, മലയാളി സമാജം പ്രസിഡന്റ് സലീം ചിറക്കൽ, അഷ്റഫ് ലുലു, കെ.എം.സി.സി ഭാരവാഹികളായ അനീസ് മാങ്ങാട്, പി.കെ. അഷ്റഫ്, ഉമ്പു ഹാജി, അസീസ് പെർമുദ, റാഷിദ് എടത്തോട്, നഈമ അഹമദ്, ഗഫൂർ എന്നിവർ മുഖ്യാതിഥികളായി.
കാസ്രോട്ടാർ കൂട്ടായ്മയുടെ സഹകാരികളെ ആദരിച്ചു. മാധ്യമ പ്രവർത്തകൻ എബി കുട്ടിയാനം തയാറാക്കിയ അബൂദബി കാസ്രോട്ടാരുടെ കഴിഞ്ഞ കാലം ഡോക്യുമെന്ററി പ്രദർശിപ്പിച്ചു.
ഇന്ത്യൻ ഐഡിയൽ വിജയി യുംന അജിന്റെ ഗാനസന്ധ്യയും ഒരുക്കി. വൈസ് ചെയർമാൻമാരായ അബ്ദുൽ ലത്തീഫ് ഡി.പി.എച്ച്, ശരീഫ് കോളിയാട്, ഖാദർ ബേക്കൽ, വർക്കിങ് സെക്രട്ടറി ഗരീബ് നവാസ്, ആക്ടിങ് ജനറൽ സെക്രട്ടറി ശമീർ താജ്, ട്രഷറർ സൈനു ബേവിഞ്ച എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.