അമാസ്ക് ഫെസ്റ്റ്- 25ൽ ചാമ്പ്യന്മാരായ യൂത്ത് ഗയ്സ് സന്തോഷ് നഗർ
ദുബൈ: യു.എ.ഇ അമാസ്കിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് ഖിസൈസിലെ വുഡ്ലം പാർക്ക് സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ‘അമാസ്ക് ഫെസ്റ്റ്- 25’ ഫുട്ബാൾ, ക്രിക്കറ്റ് പ്രീമിയർ ലീഗിൽ യൂത്ത് ഗയ്സ് സന്തോഷ് നഗർ ചാമ്പ്യന്മാരായി. ക്രിക്കറ്റിൽ യുനൈറ്റഡ് സി.കെയും ഫുട്ബാളിൽ ഡോൺ ബോസ്കോയുമാണ് റണ്ണേഴ്സ്. കൂടാതെ ക്ലബ് അംഗങ്ങളെ ഉൾപ്പെടുത്തി ക്രിക്കറ്റ്, ഫുട്ബാൾ പ്രീമിയർ ലീഗും ഫാമിലി മീറ്റിന്റെ ഭാഗമായി കുട്ടികൾക്കായുള്ള വിവിധ തരം കലാമത്സരങ്ങളും സംഘടിപ്പിച്ചിരുന്നു.
അമാസ്ക് സന്തോഷ് നഗർ സെൻട്രൽ കമ്മിറ്റി ചെയർമാൻ ടി.എ. സലീം ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ ചെങ്കള പഞ്ചായത്ത് പതിനൊന്നാം വാർഡ് മുൻ മെംബർ എ. അഹ്മദ് ഹാജി, എ.കെ. സഫ്വാൻ, എ.കെ മർവാൻ, അബ്ദുർറഹ്മാൻ, അമീൻ നായന്മാർമൂല, ഇൻഫ്ലുവൻസർ മിദ്ലാജ് എന്നിവർ അതിഥികളായിരുന്നു. യു.എ.ഇ അമാസ്ക് കൺവീനർ ഉനൈസ് ചൂരി സ്വാഗതം പറഞ്ഞ ചടങ്ങിൽ ക്ലബ് ചെയർമാൻ ശാഫി അബ്ദുല്ല അധ്യക്ഷത വഹിച്ചു. സുമൈസ് ബദ്രിയ നന്ദിയും പറഞ്ഞു. ക്രിക്കറ്റ്, ഫുട്ബാൾ പ്രീമിയർ ലീഗിൽ വിജയിച്ചവർക്കുള്ള സമ്മാനദാന ചടങ്ങിന് വർക്കിങ് കമ്മിറ്റി അംഗങ്ങളായ മൊയ്തു ബോംബെ, പി.എ ഇർഫാൽ, പി.കെ തംസീർ, ജലീൽ ഗോവ, ബി.എ ഹാരിസ്, അബൂതാഹിർ, സി.കെ നിയാസ്, അഷ്മൽ, സി.എ സാബിത്, സി.എ അബ്ബാസ്, അൽത്താഫ്, നൗഷാദ് കുഞ്ഞിക്കാനം, പി.എം സിദ്ദീഖ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.