ഷാര്‍ജ: എമിറേറ്റിലെ ജനങ്ങളുടെ ജീവനും സ്വത്തുവകകള്‍ക്കും സംരക്ഷണവും ഉറപ്പുവരുത്താന്‍ ഷാര്‍ജ പ്രിവന്‍ഷന്‍ ആന്‍ഡ് സേഫ്റ്റി അതോറിറ്റി ‘അമന്’ (സുരക്ഷിതം) സേവനം ആരംഭിച്ചു. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല് ഖാസിമിയുടെ നിര്‍ദേശപ്രകാരമാണ് പുതിയ സംവിധാനം നിലവില്‍ വന്നത്.
ഫയര്‍ഫൈറ്റിംഗ് സംവിധാനങ്ങളുമായിട്ടാണ് അമന് സംവിധാനം ബന്ധിപ്പിക്കുന്നത്. അത് കൊണ്ടുതന്നെ തീപിടിത്തം പോലുള്ള അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ വിവരം ഉടനടി സിവി ല്ഡിഫന്സ് കേന്ദ്രത്തിലെത്തിച്ച് ജീവനും സ്വത്തിനും വന്നേക്കാവുന്ന നഷ്ടങ്ങളില്ലാതാക്കുവാന്, വിവരസാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ഈ ഉപകരണം വഴി സാധിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. സംവിധാനം ഘടിപ്പിക്കുന്നതിന് കെട്ടിട ഉടമ വാര്‍ഷിക പരിപാലന കരാര്‍ നല്‍കണം.
ഒപ്പം സുരക്ഷയുടെയും അറ്റകുറ്റപ്പണിയുടെയും മാനദണ്ഡം അനുസരിച്ച് നിശ്ചയിക്കുന്ന നിലവാരങ്ങള്‍ പാലിച്ചിരിക്കണം എന്നാണ് വ്യവസ്ഥ. പുതിയ സംവിധാനങ്ങളുമായി ബന്ധപ്പെട്ട എല്ലാവിവരങ്ങളും വെബ്സെറ്റില്‍ ലഭ്യമാണെന്ന് സിവിൽ ഡിഫന്‍സ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.