മൂസ കോയമ്പ്രം, സുലൈമാൻ മതിലകം, നാസർ അച്ചിപ്ര
ദുബൈ: ഓൾ കേരള മാപ്പിള സംഗീത അക്കാദമി (എ.കെ.എം.എസ്.എ) ദുബൈ ചാപ്റ്റർ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം.കെ വെള്ളയിൽ അധ്യക്ഷത വഹിച്ചു. മൂസ കോയമ്പ്രം (പ്രസിഡന്റ്), സുലൈമാൻ മതിലകം (ജന. സെക്രട്ടറി), നാസർ അച്ചിപ്ര (ട്രഷറർ), അഷ്റഫ് (ഓർഗനൈസിങ് സെക്രട്ടറി), സാലി പുതുപ്പറമ്പ്, ഹംസ ഹാജി മാട്ടുമ്മൽ, മഷൂദ് തങ്ങൾ, സലാം ഏലങ്കോട്, അഷ്റഫ് മേപ്പാടി (വൈസ് പ്രസിഡന്റുമാർ), റഫീഖ് വാണിമേൽ, ഗഫൂർ കുറ്റിപ്പുറം, വിനോദ് കൂത്തുപറമ്പ്, ദിൻഷ മൊയ്തീൻ, ഫൈസൽ ചാത്തോളി (സെക്രട്ടറിമാർ), യൂസഫ് പാനൂർ (മീഡിയ കോ കോഓഡിനേറ്റർ) എന്നിവരെ തെരഞ്ഞെടുത്തു. കേരള സംസ്ഥാന ട്രഷറർ ടി.എം. സലിം ആശംസകൾ നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.