ദുബൈ:22.8 കോടി ചെലവിട്ട് നിര്‍മിക്കുന്ന അല്‍ ഹൂദ് ഇന്‍റര്‍ചേഞ്ചിന്‍െറ അവസാനഘട്ട ജോലികളും പൂര്‍ത്തിയാക്കി ജനങ്ങള്‍ക്ക് തുറന്നു കൊടുത്തു. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിനും അല്‍ യലായിസ് റോഡിനും ഇടയിലെ അവസാന പാതയാണ് ശനിയാഴ്ച ഉദ്ഘാടനം ചെയ്തത്. എക്സ്പോ 2020 ന് മുന്നോടിയായി റോഡുകളും പാലങ്ങളുമുള്‍പ്പെടെ ഗതാഗത പശ്ചാത്തല സൗകര്യം തയ്യാറാക്കാനുള്ള യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍െറ നിര്‍ദേശപ്രകാരം റോഡ് ആന്‍റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ)യാണ് പദ്ധതി നിര്‍വഹിച്ചത്. അല്‍ യലായിസ് റോഡില്‍ നിന്ന് ദുബൈ ഇന്‍വെസ്റ്റ്മെന്‍റ് പാര്‍ക്കിലേക്കും ജബല്‍ അലി ഫ്രീസോണിലേക്കുമുള്ള യാത്രയൂം ദുബൈയില്‍ നിന്ന് അബൂദബിയിലേക്കുള്ള യാത്രയൂം ഇതോടെ കുരുക്കുകളില്ലാതെ സുഗമമാവും.ഇരുവശത്തേക്കും വിസ്തൃതമായ മൂന്നു വരി പാതയും നാല് പാലങ്ങളുമാണ് പദ്ധതിക്കു കീഴില്‍ പൂര്‍ത്തിയാക്കിയത്.
ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ നിന്ന് അല്‍ഹൂദ് ഇന്‍റര്‍ ചേഞ്ച് വരെയുള്ള ഭാഗം വീതികൂട്ടുന്നതിന്് 1.91 ലക്ഷം കോടിയാണ് ചെലവായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.