അൽെഎൻ: അൽെഎനിലെ പൊതു ഗതാഗത ബസുകളിൽ മാർച്ച് അഞ്ച് മുതൽ പേപ്പർ ടിക്കറ്റുകൾ നിർത്തലാക്കി ഹാഫിലാത് കാർഡുകൾ നിർബന്ധമാക്കുമെന്ന് അബൂദബി ഗതാഗത വകുപ്പ് അറിയിച്ചു. അൽെഎൻ മേഖല ബസ് സർവീസുകൾക്കും ഇൻറർസിറ്റി സർവീസുകൾക്കും ഇത് ബാധകമാണ്. ഇതു സംബന്ധിച്ച അറിയിപ്പ് അൽെഎനിൽ സർവീസ് നടത്തുന്ന ബസുകളിലും ബസ് സ്റ്റേഷനുകളിലും അധികൃതർ പതിച്ചിട്ടുണ്ട്. അൽെഎൻ, അബൂദബി ബസ് സ്റ്റേഷനുകളിൽനിന്ന് ഹാഫിലാത് കാർഡുകൾ വാങ്ങാമെന്നും അറിയിപ്പിൽ പറയുന്നു.
2017 ഡിസംബർ 17 മുതൽ തന്നെ അൽെഎനിലെ പൊതുഗതാഗത ബസുകളിൽ ഹാഫിലാത് കാർഡ് മുഖേനയുള്ള ഒാേട്ടാമേറ്റഡ് പേയ്മെൻറ് സംവിധാനം നിലവിൽ വന്നിരുന്നെങ്കിലും പണം നൽകി പേപ്പർ ടിക്കറ്റെടുത്തും യാത്ര ചെയ്യാമായിരുന്നു. എന്നാൽ, മാർച്ച് അഞ്ച് മുതൽ പേപ്പർ ടിക്കറ്റുകൾ ഒഴിവാക്കുന്നതോടെ ഹാഫിലാത് കാർഡുകൾ നിർബന്ധമാവും.
2015 മേയ് 15നാണ് അബൂദബിയിൽ പൊതുഗതാഗത ബസുകളിൽ ഹാഫിലാത് കാർഡുകൾ അവതരിപ്പിച്ചത്. തുടർന്ന് നാലര മാസം ഹാഫിലാത് കാർഡുകളും പേപ്പർ ടിക്കറ്റുകളും ഉപയോഗിച്ച് യാത്ര ചെയ്യാമായിരുന്നു. 2015 ഒക്ടോബർ ഒന്ന് മുതൽ പേപ്പർ ടിക്കറ്റുകൾ ഒഴിവാക്കി ഹാഫിലാത് കാർഡുകൾ നിർബന്ധമാക്കി.
അബൂദബിയിലേതു പോലെ ബസ്യാത്ര കൂടുതൽ സൗകര്യപ്രദമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗതാഗത വകുപ്പ് 2017 ഡിസംബർ 17ന് അൽെഎനിലും ഹാഫിലാത് കാർഡുകൾ അവതരിപ്പിച്ചത്. ഇതിെൻറ ഭാഗമായി അൽെഎനിൽ ഒമ്പത് ബാങ്ക് നോട്ട് റീലോഡഡ് മെഷീനുകളും രണ്ട് ടിക്കറ്റ് ഒാഫിസ് മെഷീനുകളും ടിക്കറ്റ് വെൻഡിങ് മെഷീനുകളും സ്ഥാപിച്ചിരുന്നു. അൽെഎൻ അന്താരാഷ്ട്ര വിമാനത്താവളം, അൽെഎൻ മാൾ, മുഖ്യ ബസ് സ്റ്റേഷൻ, അൽ ജിമി മാൾ, തവാം ഹോസ്പിറ്റൽ തുടങ്ങി അൽെഎൻ നഗരത്തിെൻറ വിവിധ ഭാഗങ്ങളിലാണ് മെഷീനുകൾ സ്ഥാപിച്ചത്. മെഷീനുകളിൽ പണം നിക്ഷേപിച്ചും ക്രഡിറ്റ് കാർഡുകൾ ഉപയോഗിച്ചും ഹാഫിലാത് കാർഡുകൾ റീചാർജ് ചെയ്യാൻ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.