അൽെഎൻ: മവാഖിഫിെൻറ പെയ്ഡ് പാർക്കിങ് സംവിധാനം അൽെഎനിൽ നിലവിൽ വന്നു. അഞ്ച് സെക്ടറുകളിലായി 5691പാർക്കിങ് ഇടങ്ങളാണ് ഒരുക്കിയതെന്ന് ഇൻറട്രേറ്റഡ് ട്രാൻസ്പോർട്ട് െസൻറർ െഡ.ജന. മാനേജർ മുഹമ്മദ് അൽ മുഹൈറി അറിയിച്ചു. ഹൈ ഖസൈദയിൽ 1376, ഹൈ അൽ റുബൈനയിൽ 1175, ഹൈ അൽ നവാസിയിൽ 1107,ഹൈ അൽ ഹുമൈറയിൽ 1166, ഹൈ അൽ സലാമയിൽ 867 എന്നിങ്ങനെയാണ് പാർക്കിങ് ബേകൾ.
നീലയും കറുപ്പും നിറമടിച്ച സാധാരണ പാർക്കിങ് മേഖലകളിൽ രാവിലെ എട്ടു മുതൽ അർധരാത്രി വരെ മണിക്കൂറിന് രണ്ട് ദിർഹമാണ് ഇൗടാക്കുക. നീലയും വെള്ളയും നിറമുള്ള പ്രീമിയം പാർക്കിങ് പ്രദേശങ്ങളിൽ മൂന്ന് ദിർഹം നൽകണം. 15 ദിർഹം നൽകിയാൽ മുഴുദിന പാർക്കിങ് അനുവദിക്കും. അൽെഎനിലെ താമസക്കാർക്ക് വീടിനടുത്ത് വാഹനം പാർക്ക് ചെയ്യുന്നതിന് പെർമിറ്റും ലഭിക്കും. 800 ദിർഹമാണ് ഒരു പെർമിറ്റിന് ചാർജ്. രണ്ടാമതൊരു പെർമിറ്റ് വേണമെങ്കിൽ 1200 ദിർഹം നൽകണം. പാസ്പോർട്ട്, വിസ, താമസ കരാർ, അവസാനം അടച്ച ജല-വൈദ്യുതി ബില്ല്, വാഹന ഉടമയാണെന്ന തെളിവ് എന്നിവ സഹിതം മവാഖിഫ് ഉപഭോക്തൃ സേവന കേന്ദ്രത്തിൽ എത്തി പെർമിറ്റിന് അപേക്ഷിക്കാം. പിഴകളും ഇവിടെ അടക്കാം. ആഗസ്റ്റ് ഒന്നിന് പെയ്ഡ് പാർക്കിങ് ആരംഭിക്കും എന്നായിരുന്നു അറിയിപ്പെങ്കിലും പിന്നീട് ദിവസം നീട്ടുകയായിരുന്നു.
എന്നാൽ ഇന്നലെ ആരംഭിച്ച വിവരം അറിയാതെ പാർക്ക് ചെയ്തവർക്ക് 200 ദിർഹം വീതം പിഴ നൽകേണ്ടി വന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.