അൽ ഇർഷാദ് കമ്പ്യൂട്ടർ ഗ്രൂപ്പിന്റെ പുതിയ ബ്രാഞ്ച് അബൂദബിയിലെ മുസഫയിൽ മുനവ്വറലി
ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
അബൂദബി: അൽ ഇർഷാദ് കമ്പ്യൂട്ടർ ഗ്രൂപ്പിന്റെ പുതിയ ബ്രാഞ്ച് അബൂദബിയിലെ മുസഫയിൽ വിശിഷ്ടാതിഥികളായ മലബാർ ഗോൾഡ് ഡയറക്ടർമാരായ എ.കെ. ഫൈസൽ, എം.പി. മജീദ് എന്നിവരുടെ സാന്നിധ്യത്തിൽ മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ഗ്രൂപ് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ യൂനുസ് ഹസൻ അധ്യക്ഷവഹിച്ചു.
വിവിധതരം കമ്പ്യൂട്ടർ ഉൽപന്നങ്ങളും കമ്പ്യൂട്ടർ ഗെയിം പ്രേമികളെ ഉദ്ദേശിച്ചുള്ള പുതിയ ഗെയിമിങ് ഉൽപന്നങ്ങളും ഉൾക്കൊള്ളിച്ചാണ് പുതിയ ബ്രാഞ്ച് ആരംഭിച്ചത്.
ഉദ്ഘാടന ചടങ്ങിൽ സമൂഹത്തിന്റെ നാനാതുറയിലുള്ള പ്രഗത്ഭരായ വ്യക്തിത്വങ്ങൾ സംബന്ധിച്ചു. എ.കെ. ഫൈസൽ ആദ്യവിൽപന നിർവഹിച്ചു. ഹംദാസ് ടെക് ടെക്നോളജി മാനേജിങ് ഡയറക്ടർ ജിഷാദ് ഏറ്റുവാങ്ങി. ജനറൽ മാനേജർ രാജഗോപാലൻ, സി.ഇ.ഒ എം.വി. മുസ്തഫ, അബൂദബി റീജനൽ മാനേജർ ജലീൽ പ്രാചേരി, സെയിൽസ് ഡയറക്ടർ പി.കെ.പി. മുഹമ്മദ് അശ്റഫ്, ജലീൽ പനച്ചിക്കൂൽ, അബ്ദുൽ നാസർ നടുക്കണ്ടി, പി.ആർ.ഒ പി.പി. ജാഫർ എന്നിവർ സംബന്ധിച്ചു.
ഐ.ടി മേഖലയിലെ മുൻനിര ബ്രാൻഡുകളായ എച്ച്.പി, ലെനോവോ, ഡെൽ, മൈക്രോസോഫ്റ്റ്, ഡിലിങ്ക്, അസൂസ്, എം.എസ്.ഐ തുടങ്ങി പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോംപാറ്റിബിളായ ബ്രാൻഡഡും അതിനൂതനവുമായ എല്ലാവിധ കമ്പ്യൂട്ടർ ഉൽപന്നങ്ങളും ഗെയിമിങ് മെഷീനുകളും അനുബന്ധ സ്പെയർപാർട്സുകളും പുതിയ ഷോറൂമിൽ ലഭ്യമാണ്. കൂടാതെ അൽ ഇർഷാദ് കമ്പ്യൂട്ടർ ഗ്രൂപ്പിന്റെ സ്വന്തം ബ്രാൻഡായ ജനുവിൻ, ഗെയിംമാക്സ്, ജിമാക്സ് എന്നിവ പ്രത്യേകമായ വിലക്കുറവിൽ പുതിയ ഷോറൂമിൽ സജ്ജീകരിച്ചിട്ടുണ്ട്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പാറ്റിബിളും പുതുതലമുറക്ക് ആവശ്യവുമായ എല്ലാവിധ ലാപ്ടോപ്, ടാബ്, ഡെസ്ക്ടോപ്, മറ്റ് കമ്പ്യൂട്ടർ ഗെയിമിങ് ഉൽപന്നങ്ങൾ എന്നിവ പുതിയ ഷോറൂമിന്റെ പ്രത്യേകതയാണെന്നും ഉപയോക്താക്കൾക്ക് കണ്ടും മനസ്സിലാക്കിയും തൃപ്തി വരുത്തിയതിനുശേഷം തെരഞ്ഞെടുക്കാനുമുള്ള സൗകര്യം അൽ ഇർഷാദ് കമ്പ്യൂട്ടർ ഗ്രൂപ്പിന്റെ പ്രത്യേകതയാണെന്നും സി.ഇ.ഒ എം.വി. മുസ്തഫ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.