ഷാർജ: കുതിരകളും ഒട്ടകങ്ങളും ഫാൽക്കണുകളുമടക്കം വിവിധ പക്ഷിമൃഗാദികളുടെ പ്രദർശനമായ അൽ അസായൽ ആദ്യപതിപ്പ് ഇന്നുമുതൽ ദൈദ് എക്സ്പോയിൽ ആരംഭിക്കും. ഷാർജ എക്സ്പോ സെൻറർ ചേംബർ ഓഫ് കോമേഴ്സുമായി സഹകരിച്ചാണ് ഇത് നടത്തുന്നത്. 25ഓളം കമ്പനികളും രാജ്യത്തെ ഒട്ടേറെ മത്സര ക്ലബുകളും വിവിധ അസോസിയേഷനുകളും സംഗമിക്കുന്ന ഈ പ്രദർശനത്തിൽ മൃഗ സ്നേഹികൾക്ക് ആസ്വദിക്കാനും അറിവു നേടാനുമുള്ള നിരവധി അവസരങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മൂന്നുദിവസം നീണ്ടുനിൽക്കുന്ന പ്രദർശനത്തിൽ കുതിരയോട്ടം, ഒട്ടകയോട്ടം, ഫാൽക്കൺറി മുതലായ പരമ്പരാഗത കായികവിനോദങ്ങളെ കുറിച്ചുള്ള പരിജ്ഞാനം പുതുതലമുറയിലേക്കു കൂടി പകരുക എന്ന ലക്ഷ്യംകൂടിയുണ്ട്. 8, 9, 10 തീയതികളിൽ നടക്കുന്ന പരിപാടിയിൽ രാവിലെ 11 മുതൽ ആറുവരെ പ്രവേശനമുണ്ടാകും. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നുമുതൽ രാത്രി ഒമ്പതു വരെയായിരിക്കും പ്രവേശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.