അബൂദബി: അൽ ഐൻ പുസ്തകോത്സവത്തിൽ പ്രസാധകരുടെ എണ്ണത്തിൽ റെക്കോഡ് വർധന. അബൂദബി അറബിക് ലാംഗ്വേജ് സെന്റർ സംഘടിപ്പിക്കുന്ന മേളയിൽ 260 പ്രസാധകരാണ് രജിസ്ട്രേഷന് വേണ്ടി അപേക്ഷിച്ചിട്ടുള്ളത്. കഴിഞ്ഞ വർഷത്തേക്കാൾ 73 ശതമാനം വർധനയാണിത്. 137 പ്രദർശകർ എ.എൽ.സിയുടെ 10 ശതമാനം മുൻകൂർ വിലക്കുറവിന്റെ ആനുകൂല്യം നേടി. നവംബർ 17 മുതൽ 23 വരെയാണ് അൽ ഐൻ പുസ്തകമേള നടക്കുന്നത്.
പുസ്തകത്തെ ഒരു സാംസ്കാരിക ചിഹ്നമാക്കി പരിവർത്തനം ചെയ്യാനുള്ള എ.എൽ.സിയുടെ ശ്രമം വിജയിക്കുന്നതിന്റെ സാക്ഷ്യമാണ് വർദ്ധിച്ചുവരുന്ന പ്രാതിനിധ്യമെന്ന് എ.എൽ.സി ചെയർമാൻ ഡോ. അലി ബിൻ തമീം പറഞ്ഞു. 2472 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് വേദി. രജിസ്ട്രേഷൻ അവസാനിച്ച സെപ്റ്റംബർ 19ന് മുൻപ് തന്നെ മുഴുവൻ സ്റ്റാളുകളും വിറ്റുപോയതായി അധികൃതർ പറഞ്ഞു. ഈ പതിപ്പിൽ 150 പ്രദർശകർ 60,000 ടൈറ്റിലുകൾ പ്രദർശിപ്പിക്കും.400 പരിപാടികളും യുവാക്കൾക്കും കുട്ടികൾക്കും വേണ്ടി 500 വിദ്യാഭ്യാസ - വിനോദ ശില്പശാലകളും നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.