അക്ഷരനഗരി അണുമുക്തമാക്കി, കവാടങ്ങളില്‍ വന്‍ ആരോഗ്യ സുരക്ഷ

ഷാര്‍ജ: കോവിഡ് സുരക്ഷ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചാണ് പുസ്തക ​േപ്രമികള്‍, പ്രസാധകര്‍, അതിഥികള്‍ എന്നിവരെ സ്വീകരിക്കുക. നാലുഘട്ടങ്ങളിലായി 20,000 പേര്‍ക്കാണ് സന്ദര്‍ശനം അനുവദിക്കുക. പരിപാടികള്‍ക്ക് ശേഷം ഓരോദിവസവും രാത്രി അഞ്ചു മണിക്കൂര്‍ അണുനശീകരണം നടത്തും. സന്ദര്‍ശകരെ സ്വീകരിക്കാന്‍ അത്യാധുനിക തെര്‍മല്‍ ഗേറ്റുകള്‍ എല്ലാ പ്രവേശന കവാടത്തിലും സ്ഥാപിച്ചിട്ടുണ്ട്. ഇവയെല്ലാം കൃത്യമായി പ്രവര്‍ത്തിക്കുന്നവയാണെന്ന് ഉ​ റപ്പുവരുത്താന്‍ സാങ്കേതിക വിദഗ്ധരും രംഗത്തുണ്ട്. നിയമലംഘനം ക​െണ്ടത്താന്‍ പൊലീസി​െൻറ സുരക്ഷവലയം മേളയില്‍ ഉണ്ടാകും. ദേശീയ ദുരന്തനിവാരണ സേനയുടെ സേവനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അക്ഷരോത്സവത്തില്‍ എത്തുന്നവര്‍ മാസ്ക് ധരിക്കുന്നതോടൊപ്പം തന്നെ സാമൂഹിക അകലവും നിര്‍ബന്ധമായും പാലിച്ചിരിക്കണം. സുരക്ഷ അകലം ഓര്‍മപ്പെടുത്താനായി എക്സ്പോ സെൻററില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്.

മേളനഗരിയിൽ കയറുന്നവർക്ക് വിവിധ നിറങ്ങളിലുള്ള ബാന്‍ഡുകള്‍ കൈയില്‍ ധരിക്കാന്‍ നല്‍കും. ഇത് മറ്റാര്‍ക്കും കൈമാറാന്‍ പാടില്ല. ഇത്തവണ യാത്ര പ്രശ്നങ്ങളും മറ്റും നിലനില്‍ക്കുന്നതിനാല്‍ ഓണ്‍ലൈനിലൂടെ ലോകത്തി​െൻറ ഏത് കോണിലിരുന്നും അക്ഷര സുഗന്ധം നുകരാനുള്ള സൗകര്യം സംഘാടകരായ ഷാര്‍ജ ബുക്ക്​ അതോറിറ്റി ഒരുക്കിയിട്ടുണ്ട്. ഓണ്‍ലൈനായി ഷാര്‍ജയില്‍ നിന്നുവായിക്കാന്‍ sharjahreads.com എന്ന വെബ് സൈറ്റാണ് സന്ദര്‍ശിക്കേണ്ടത്. വെള്ളി ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ ഒമ്പതു മുതല്‍ രാത്രി 10 വരെയും വെള്ളിയാഴ്ചകളില്‍ വൈകീട്ട് നാലു മുതല്‍ രാത്രി 11 വരെയുമാണ് പ്രവേശനം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.