ദുബൈ: യു.എ.ഇയിലെ സാഹിത്യ-സാംസ്കാരിക കൂട്ടായ്മ അക്ഷരക്കൂട്ടത്തിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘പെൺപ്രവാസം: അതിജീവനത്തിന്റെ രഥ്യകൾ’ ഇന്ന് വൈകീട്ട് അഞ്ചു മണിക്ക് ഖിസൈസ് എം.എസ്.എസ് ഹാളിൽ നടക്കും. റീന സലീമിന്റെ അധ്യക്ഷതയിൽ നടക്കുന്ന പരിപാടിയിൽ വിവിധ മേഖലകളിലെ സ്ത്രീകൾ പങ്കെടുക്കും.
ഡോക്ടർ ടോക്ക് എന്ന സെഷനിൽ ഡോ. ആയിഷ സലാം ആർത്തവ വിരാമത്തിന്റെ അതിജീവന വഴികളെപ്പറ്റി സംസാരിക്കും. റസീന ഹൈദർ മോഡറേറ്ററായ പ്രവാസി സ്ത്രീ: അനുഭവങ്ങൾ, നേട്ടങ്ങൾ എന്ന പരിപാടിയിൽ സംരംഭകയും എക്സൈറ്റ് ലൈവ് സി.ഇ.ഒയുമായ ഉമ ഭട്ടതിരിപ്പാട്, ഭീമ സൂപ്പർ വുമൺ ഫൈനലിസ്റ്റ് സിഫ്ന അലിയാർ, ഷാർജ ആസ്റ്റർ ഹോസ്പിറ്റലിലെ നഴ്സിങ് സൂപ്പർവൈസർ അനുമോൾ ഗ്രിഗറി എന്നിവർ അനുഭവങ്ങൾ പങ്കുവെക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.