അക്കാഫ് എ.പി.എൽ സീസൺ നാലിന്റെ ഭാഗമായി നടന്ന പരിപാടിയിൽ പങ്കെടുത്തവർ
ദുബൈ: അക്കാഫ് എ.പി.എൽ സീസൺ നാലിൽ നടന്ന വാശിയേറിയ നാലു മത്സരങ്ങളിൽ ആദ്യ മത്സരത്തിൽ എം.ഇ.എസ് കോളജ് പൊന്നാനി സേക്രഡ് ഹാർട്ട് കോളജിനെ പരാജയപ്പെടുത്തി. എം.ഇ.എസ് കോളജിലെ സാരുൺ ജോസഫ് മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു.
രണ്ടാമത്തെ മത്സരത്തിൽ സെന്റ് സേവ്യേഴ്സ് കോളജ് ട്രിവാൻഡ്രം, അത്തനേഷ്യസ് കോളജ് കോതമംഗലത്തെ പരാജയപ്പെടുത്തി. സെന്റ് സേവ്യേഴ്സ് കോളജിലെ ഷിയാദ് മേലവീട്ടിൽ െപ്ലയർ ഓഫ് ദ മാച്ച് ആയി.
മൂന്നാമത്തെ മത്സരത്തിൽ കോളജ് ഓഫ് എൻജിനീയറിങ് പെരുമൺ, ഗവ. എൻജിനീയറിങ് കോളജ് ട്രിവാൻഡ്രത്തെ പരാജയപ്പെടുത്തുകയും കോളജ് ഓഫ് എൻജിനീയറിങ് പെരുമണിലെ അതുൽ അജയ് െപ്ലയർ ഓഫ് ദ മാച്ച് ആകുകയും ചെയ്തു. നാലാം മത്സരത്തിൽ വിക്ടോറിയ കോളജ് പാലക്കാടിനെ കുസാറ്റ് പരാജയപ്പെടുത്തുകയും കുസാറ്റിലെ ഷിന്റോ ജോർജ് െപ്ലയർ ഓഫ് ദ മാച്ച് ആവുകയും ചെയ്തു.
വാരാന്ത്യത്തിൽ നടത്തിയ കാർണിവൽ മാതൃകയിലുള്ള പരിപാടി ഷാർജ ഇന്ത്യൻ അസോസിയേഷൻ വൈസ് പ്രസിഡന്റ് പ്രദീപ് നെന്മാറ ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവത്തകൻ എം.സി.എ. നാസർ, അഭിലാഷ് പിള്ള എന്നിവർ മുഖ്യാതിഥികളായിരുന്നു.
പ്രസിഡന്റ് ചാൾസ് പോൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ അക്കാഫ് സെക്രട്ടറി കെ.വി. മനോജ് സ്വാഗതവും എ.പി.എൽ എക്സ് കോം കോഓഡിനേറ്റർ സിയാദ് നന്ദിയും പറഞ്ഞു. ചടങ്ങിൽ അഡ്വ. സന്തോഷ് കുമാർ, അക്കാഫ് ജോ. സെക്രട്ടറി രഞ്ജിത്ത് കോടോത്ത്, വൈസ് പ്രസിഡന്റ് അഡ്വ. ഹാഷിക് തൈക്കണ്ടി, വൈസ് ചെയർമാൻ അഡ്വ. ബക്കർ അലി, സോഷ്യൽ മീഡിയ കൺവീനർ അബ്ദുൽ സത്താർ, എ.പി.എൽ ജനറൽ കൺവീനർ ബിജു കൃഷ്ണൻ, എസ്കോം അമീർ കല്ലട്ര, ജോ. കൺവീനർ ഗോകുൽ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.