ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ക്കാ​ഫ് ഇ​വ​ന്‍റ്​​സ് സം​ഘ​ടി​പ്പി​ച്ച​ ക​ൺ​വെ​ൻ​ഷ​ൻ മു​ഖ്യ ര​ക്ഷാ​ധി​കാ​രി ഐ​സ​ക് ജോ​ൺ

പ​ട്ടാ​ണി​പ്പ​റ​മ്പി​ൽ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

അ​ക്കാ​ഫ് ഇ​വ​ന്‍റ്​​സ്​ ഓ​ണാ​ഘോ​ഷം​; ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്തി

ദു​ബൈ: അ​ക്കാ​ഫ് ഓ​ണം 2024ന്‍റെ അ​വ​സാ​ന ഒ​രു​ക്ക​ങ്ങ​ൾ അ​വ​ലോ​ക​നം ചെ​യ്യാ​നാ​യി അ​ൽ നാ​ഹ്ദ നെ​സ്റ്റോ മി​യ മാ​ളി​ൽ ക​ൺ​വെ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു. അ​ക്കാ​ഫ് മു​ഖ്യ ര​ക്ഷാ​ധി​കാ​രി ഐ​സ​ക് ജോ​ൺ പ​ട്ടാ​ണി​പ്പ​റ​മ്പി​ൽ ഉ​ദ്​​ഘാ​ട​നം ചെ​യ്തു.

പ്ര​സി​ഡ​ന്‍റ്​ ചാ​ൾ​സ് പോ​ൾ, ചെ​യ​ർ​മാ​ൻ ഷാ​ഹു​ൽ ഹ​മീ​ദ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​എ​സ്. ബി​ജു​കു​മാ​ർ, ട്ര​ഷ​റ​ർ ജൂ​ഡി​ൻ ഫെ​ർ​ണാ​ണ്ട​സ്, ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ അ​നൂ​പ് അ​നി​ൽ ദേ​വ​ൻ, വൈ​സ് പ്ര​സി​ഡ​ന്റ് അ​ഡ്വ. ഹാ​ഷി​ക് തൈ​ക്ക​ണ്ടി, സെ​ക്ര​ട്ട​റി മ​നോ​ജ്‌ കെ.​വി, പ്രോ​ഗ്രാം ഡ​യ​റ​ക്ട​ർ ശ്യാം ​വി​ശ്വ​നാ​ഥ​ൻ, എ​ക്സ്കോം ര​ഞ്ജി​ത് കോ​ടോ​ത്ത്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഷ​ക്കീ​ർ ഹു​സൈ​ൻ, ജോ​യ​ന്‍റ്​ ജ​ന​റ​ൽ ക​ൺ​വീ​ന​ർ​മാ​രാ​യ റ​മ​ൽ നാ​രാ​യ​ൻ, ദീ​പി​ക സു​ജി​ത്ത്, അ​നി കാ​ർ​ത്തി​ക്, ലേ​ഡീ​സ് വി​ങ് ഭാ​ര​വാ​ഹി​ക​ളാ​യ ചെ​യ​ർ​പേ​ഴ്സ​ൻ റാ​ണി സു​ധീ​ർ, പ്ര​സി​ഡ​ന്റ് വി​ദ്യ പു​തു​ശ്ശേ​രി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​ശ്മി ഐ​സ​ക് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

ഘോ​ഷ​യാ​ത്ര, പു​ലി​ക്ക​ളി, തി​രു​വാ​തി​ര, വ​ടം​വ​ലി, ദ​ഫ്മു​ട്ട്, പ​ര​മ്പ​രാ​ഗ​ത ക​ലാ​രൂ​പ​ങ്ങ​ൾ, സം​ഘ നൃ​ത്ത​ങ്ങ​ൾ, ‘താ​മ​ര​ശ്ശേ​രി ചു​രം’ ബാ​ൻ​ഡി​ന്‍റെ സം​ഗീ​ത പ​രി​പാ​ടി തു​ട​ങ്ങി​യ വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളാ​ണ്​ ഇ​ത്ത​വ​ണ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. സി​നി​മാ​താ​രം ശ്വേ​ത മേ​നോ​ൻ ഉ​ൾ​പ്പെ​ടെ പ്ര​മു​ഖ വ്യ​ക്തി​ക​ളും പ​രി​പാ​ടി​യി​ൽ പ​​ങ്കെ​ടു​ക്കും.

Tags:    
News Summary - Akaf Events Onam celebration-preparations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.