എ.കെ. നസീറിന് നൽകിയ യാത്രയയപ്പ്
Posted On
date_range Updated On
date_range എ.കെ. നസീറിന് യാത്രയയപ്പ് നൽകി
ദുബൈ: നീണ്ട 45 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച ടെക്സാസ് ജോയന്റ് സെക്രട്ടറി എ.കെ. നസീറിന് ദുബൈ യാത്രയയപ്പ് നൽകി. ദുബൈയിലെ സീലോർഡ് റസ്റ്റാറന്റിൽ ശനിയാഴ്ച നടന്ന യാത്രയയപ്പ് യോഗത്തിൽ ടെക്സാസ് ആക്ടിങ് പ്രസിഡന്റ് റ്റൈറ്റൈസ് ജോസഫ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി നജീബ് സ്വാഗതം പറഞ്ഞു. തുടർന്ന് നസീറിനെ പൊന്നാട അണിയിക്കുകയും ശില്പപത്രവും സമ്മാനിക്കുകയും ചെയ്തു. ആക്ടിങ് ട്രഷറർ അമീന് നന്ദി പറഞ്ഞു. യോഗശേഷം മുൻ പ്രസിഡന്റ് ജയകുമാറിന്റെയും മനോജിന്റെയും സംഗീത വിരുന്നും നടന്നതായി എക്സിക്യൂട്ടിവ് അംഗം ഇഗ്നേഷിയസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.