ദുബൈ: യു.എ.ഇയിലെ കഫറ്റീരിയകൾക്കും റസ്റ്ററൻറുകൾക്കും സുവർണ ഭാഗ്യം സമ്മാനിച്ച് റെയിൻബോ ഒരുക്കുന്ന ഡബിൾ സർപ്ര ൈസ് സമ്മാന പദ്ധതിയിലെ ആദ്യ നറുക്കെടുപ്പിലെ മെഗാ സമ്മാനമായ അരകിലോ സ്വർണം ദുബൈ ഡി.െഎ.പിയിലെ ടി ഷോപ്പ് പാർക്ക് കഫറ്റീരിയയിലെ നാദാപുരം സ്വദേശി അജ്നാസ് ചെല്ലാട്ടം കണ്ടി സ്വന്തമാക്കി.
(കൂപ്പൺ നമ്പർ 30913) നൂറ് ഗ്രാം സ്വർണ സമ്മാനത്തിന് അബൂദബി ഹംദാൻ സ്ട്രീറ്റിലെ മാഹി പെരിങ്ങാടി സ്വദേശി നസീർ തയ്യലകത്ത് (കൂപ്പൺ 532), പാകിസ്താൻ സ്വദേശികളായ ദുബൈ നഹ്ദ റാവൽപിണ്ടി റസ്റ്ററൻറിലെ മുഹമ്മദ് യൂസുഫ് (33016), റാസൽ ഖൈമ പാക് ഖൈബർ റസ്റ്ററൻറിലെ നദീം ഭട്ട് (44128) എന്നിവർ അർഹരായി.
ദുബൈ ചൊയ്ത്രംസ് ഹെഡ് ഓഫീസിൽ നടന്ന ആദ്യ നറുക്കെടുപ്പിൽ ദുബൈ ഇക്കണോമിക് ഡിപ്പാർട്ട്മെൻറ് പ്രതിനിധി റാശിദ് അൽ മാരി, ചൊയ്ത്രംസ് ജനറൽ മാനേജർ പ്രദീപ് ഗുർനാനി ബി.ഡി.എം ദീപക് ഷെട്ടി, സെയിൽസ് മാനേജർ നാസർ അഹമദ് , ഫ്രീസ് ലാൻഡ് ഏരിയ മാനേജർ മുനിബ് ആഗ എന്നിവരുടെ സാന്നിധ്യത്തിൽ നടന്നപ്പോൾ
ജനുവരി ഒന്നു മുതൽ മാർച്ച് 31 വരെയുള്ള കാലയളവിൽ മൂന്ന് കാർട്ടൺ വീതം റെയിൻബോ കാറ്ററിങ് മിൽക്ക് വാങ്ങുന്ന യു.എ.ഇയിലെ റസ്റ്ററൻറുകൾക്കും കഫറ്റീരിയകൾക്കും ലഭിക്കുന്ന കൂപ്പണുകൾ നറുെക്കടുത്താണ് സമ്മാനാർഹരെ തെരഞ്ഞെടുക്കുന്നത്.
ആറു നറുക്കെടുപ്പുകളിലൂടെ 4.8 കിലോ 24 കാരറ്റ് സ്വർണമാണ് സമ്മാനമായി നൽകുന്നത്. അടുത്ത നറുക്കെടുപ്പുകൾ ഫെബ്രുവരി 4,18 മാർച്ച് 3,18 ഏപ്രിൽ 3 തീയതികളിൽ നടക്കും. ഓരോ നറുക്കെടുപ്പിലും ഒരു മെഗാ വിജയിക്ക് അര കിലോയും മൂന്നു വിജയികൾക്ക് 100 ഗ്രാം വീതവും സ്വർണം സമ്മാനമായി നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.