അജ്​മാനിൽ ഗ്യാസ്​ സിലണ്ടർ പൊട്ടിത്തെറിച്ച്​  സ്​ത്രീക്ക്​ പരി​ക്ക്​; കെട്ടിടത്തിനും വാഹനങ്ങൾക്കും കേടുപാട്​

ദുബൈ: അജ്​മാനിലെ അൽ ജുർഫിൽ പാചകവാതക​ സിലണ്ടർ പൊട്ടിത്തെറിച്ച്​ ഒരാൾക്ക്​ പരിക്ക്​. നാലുനില കെട്ടിടത്തി​​െൻറ മുകൾ നിലയിലെ അടുക്കളയിലാണ്​ വ്യാഴാഴ്​ച ഉച്ചക്ക്​ അപകടമുണ്ടായത്​. പരിക്കേറ്റ ഏഷ്യൻ വനിതക്ക്​ അജ്​മാൻ സിവിൽ ഡിഫൻസ്​ എത്തി ശുശ്രൂഷ നൽകി.  കെട്ടിടത്തിലെ മറ്റു താമസക്കാരെയും ഒഴിപ്പിച്ചു. കെട്ടിടത്തിനും അടുത്തു നിർത്തിയിട്ട വാഹനങ്ങൾക്കും കേടുപാട്​ സംഭവിച്ചിട്ടുണ്ട്​. 
കഴിഞ്ഞ മാസവും അജ്​മാനിൽ ഗ്യാസ്​ സിലണ്ടർ പൊട്ടിത്തെറി മൂലം ദുരന്തം സംഭവിച്ചിരുന്നു. എത്യോപ്യക്കാരിയായ വീട്ടുജോലിക്കാരി മരിക്കുകയും മൂന്നുപേർക്ക്​  ഗുരുതര പരി​േക്കൽക്കുകയുമുണ്ടായി. 

അപകടങ്ങൾക്കെതിരെ 
കരുതൽ വേണം

ദുബൈ: പാചക വാതക സിലണ്ടർ പൊട്ടിത്തെറിച്ചുള്ള അപകടങ്ങൾ തടയാൻ ഒാരോ താമസക്കാരും നിതാന്ത ജാഗ്രത പാലിക്കേണ്ടതുണ്ട്​. അജ്​മാൻ സിവിൽ ഡിഫൻസ്​ ഡയക്​ടർ ജനറൽ ​ബ്രിഗേഡിയർ റാശിദ്​ ജാസിം മിജ്​ലാദ്​ നൽകുന്ന നിർദേശങ്ങൾ ഇവയാണ്​.
 അപകട സാധ്യത വർധിക്കും. സിലണ്ടറുകൾ സൂര്യ താപത്തിൽ നിന്നും സ്​റൗവിൽ നിന്നും സുരക്ഷിത അകലത്തിൽ മാറ്റി സൂക്ഷിക്കണം. ചോർച്ചയോ കേടുപാടുക​േളാ ഇല്ല എന്ന്​ പരിശോധിച്ച്​ ഉറപ്പു വരുത്തണം. സിലണ്ടറുകൾ കിടത്തിയിടുകയോ തല കുത്തനെ സൂക്ഷിക്കുകയോ അരുത്​. നല്ല വായു സഞ്ചാരമുള്ള, ചൂട്​ നേരിൽ സ്​പർശിക്കാത്ത ഇടങ്ങളിൽ വേണം അവ സൂക്ഷിക്കാൻ. 

Tags:    
News Summary - ajman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.