അജ്മാന്‍: യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനുമായി യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും അജ്മാന്‍ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമി കൂടിക്കാഴ്ച നടത്തി. ഇവ്യാനിലെ വസതിയില്‍ എത്തിയ അജ്മാന്‍ ഭരണാധികാരിയെ ശൈഖ് ഖലീഫ ബിന്‍ നഹ്യാന്‍ സ്വീകരിച്ചു.
ശൈഖ് ഖലീഫക്ക് ആരോഗ്യവും ക്ഷേമവും നേര്‍ന്നതോടൊപ്പം അദ്ദേഹത്തിെൻറ വിവേകപൂര്‍വ്വമായ നേതൃത്വത്തിൻ കീഴിൽ രാജ്യത്ത് കൂടുതല്‍ സുരക്ഷയും സ്ഥിരതയും കൊണ്ട് വരാന്‍ കഴിയട്ടെയെന്നും അജ്മാന്‍ ഭരണാധികാരി ആശംസിച്ചു. ശൈഖ് തഹ്നൂര്‍ ബിന്‍ മുഹമദ് അല്‍ നഹ്യാന്‍, ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ ഖലീഫ അല്‍ നഹ്യാന്‍, ശൈഖ് സുല്‍ത്താന്‍ ബിന്‍ ഹംദാന്‍ അല്‍ നഹ്യാന്‍, അജ്മാന്‍ നഗരസഭ, ആസൂത്രണ വകുപ്പ് ചെയര്‍മാന്‍ ശൈഖ് റാഷിദ് ബിന്‍ ഹുമൈദ് അല്‍ നുഐമി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.