അജ്മാൻ: വില കുറഞ്ഞ ഹാസ്യവും ഗുഡ്മോണിങ് ഗുഡ്നൈറ്റ് സന്ദേശങ്ങളും കൊണ്ട് നിറഞ്ഞ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ നിന്ന് ലെഫ്റ്റ് അടിച്ചോടി രക്ഷപ്പെടുന്നവരാണ് നമ്മിൽ പലരും. എന്നാൽ ഒരു പാട് ജീവിതങ്ങളിൽ ഗുണകരമായി മാറ്റം വരുത്തിയ സാമൂഹിക മാധ്യമ കൂട്ടായ്മകളെ കണ്ടില്ലെന്നു നടിച്ചുകൂടാ. പയ്യന്നൂർ പെരുമ്പയിലെ സഹൃദയർ ചേർന്ന് തുടക്കമിട്ട പെരുമ്പിയൻസ് അത്തരമൊന്നാണ്^ അക്ഷരാർഥത്തിൽ നാടിെൻറ നാഡിമിടിപ്പ്. മറ്റു പല പ്രാദേശിക വാട്ട്സ്ആപ്പ് കൂട്ടായ്മകളുമെന്ന പോലെ നാടും നാട്ടുകാരുമായി ബന്ധപ്പെട്ട വിശേഷങ്ങൾ പങ്കുവെച്ചു കൊണ്ടാണ് 2014ൽ പെരുമ്പിയൻസ് തുടങ്ങിയത്. വിശേഷങ്ങൾ പങ്കുവെച്ചാൽ മാത്രം പോരാ, നൻമകളിൽ സഹകരിക്കുകയും വേദനകൾ ഇല്ലാതാക്കുകയും ചെയ്യണമെന്ന ദൃഢനിശ്ചയം നാട്ടിലും മറുനാട്ടിലുമുള്ള 240 അംഗങ്ങൾക്കും ഉള്ളതിനാൽ ഒരു വലിയ സംഘടിത പ്രസ്ഥാനത്തിന് ചെയ്യാവുന്നത്ര കാര്യങ്ങൾ ഇൗ എളിയ കൂട്ടായ്മക്ക് സാധ്യമായി.
തുടക്കകാലം മുതൽ ആരംഭിച്ച റമദാൻ സേവന പ്രവർത്തനം ഇക്കുറിയും ഭംഗിയോടെ പൂർത്തിയായി. റമദാന് മുൻപ് തന്നെ തെരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങൾക്ക് രണ്ടായിരം രൂപക്കുള്ള നിത്യോപയോഗ വസ്തുക്കൾ, പുതുവസ്ത്രത്തിനും ചെരുപ്പിനുമായി 1500രൂപയുടെ വൗച്ചർ എന്നിവ അടങ്ങുന്ന 140 ലേറെ കിറ്റുകളാണ് അർഹരായ മനുഷ്യർക്ക് അവരുടെ അഭിമാനത്തിന് തെല്ല് ക്ഷതമേൽക്കാത്ത രീതിയിൽ എത്തിച്ചു നൽകിയത്.
വിധവകൾക്കും, അനാഥകൾക്കും, പ്രായമായവർക്കം, രോഗികൾക്കുമായി മാസാന്തം 15,00 രൂപയുടെ പെൻഷൻ നൽകിവരുന്നു.
പെരുമ്പ മുസ്ലിം ജമാഅത്ത് റിലീഫ് കമ്മിറ്റിയുമായി സഹകരിച്ച് മൂന്ന് വർഷമായി റമദാൻ മുപ്പത് ദിവസവും പെരുമ്പയിലെ രണ്ട് പളളികളിൽ നടത്തി വന്ന നോമ്പ് തുറ ഇക്കുറി മൂന്നു പള്ളികളിലേക്ക് വ്യാപിപ്പിച്ചു. വഴിയാത്രക്കാരും, ജോലിക്കാരും, വിദ്യാർത്ഥികളുമായ നിരവധിപേർക്കാണ് ഇതിെൻറ പ്രയോജനം ലഭിക്കുന്നത്.
നിർധന കുടുംബങ്ങൾക്ക് സ്ഥിര വരുമാനം ഉറപ്പാക്കാനുള്ള ജീവിതമാർഗത്തിന് പൂർണ ധനസഹായം, വീട്, കിണർ നിർമാണം, അടിയന്തിര ചികിത്സകൾ, വിവാഹ സഹായം എന്നിവയും പെരുമ്പിയൻസ് ഒരുക്കിവരുന്നു. പ്രദേശത്തെ ലത്തീഫിയ്യ സ്കൂളിന് സ്മാർട്ട് ക്ലാസ്സ് റൂം സജ്ജീകരിക്കാനും ഓഡിറ്റോറിയ നിർമ്മാണത്തിനും സഹകരണം നൽകുന്നതിനു പുറമെ സ്കൂളിൽ നിന്ന് മികച്ച വിജയം നേടുന്ന വിദ്യാർത്ഥികൾക്ക് കാഷ് അവാർഡുകളും, മൊമേൻറാകളും പെരുമ്പിയൻസ് നൽകി വരുന്നു.
അംഗങ്ങളുടെ അറിവ് വർധിപ്പിക്കാൻ നടത്തുന്ന ക്വിസ് മത്സര വിജയികൾക്കും ആഘോഷവേളകളിൽ അംഗങ്ങൾക്കും ഷോപ്പിങ് വൗച്ചറുകളും മറ്റ് വിലപിടിച്ച സമ്മാനങ്ങളും നൽകുന്നത് ഗ്രൂപ്പ് അംഗങ്ങളും പ്രദേശത്തെ പ്രമുഖ സ്ഥാപനങ്ങളും സഹകരിച്ചാണ്. ഒാരോ പ്രദേശങ്ങളിലും, സ്കൂൾ^കോളജ് പൂർവ വിദ്യാർഥികൾക്കിടയിലും പ്രവർത്തിക്കുന്ന അസംഖ്യം വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ പെരുമ്പിയൻസ് മാതൃകയിൽ പുനക്രമീകരിച്ചാൽ നാട്ടിലെ ഒട്ടനവധി മുഖങ്ങളിൽ പുഞ്ചിരി വിരിയിക്കാനാകുമെന്ന് തീർച്ച.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.