അജ്മാന്‍: അജ്മാനിലെ വിനോദ സഞ്ചാരത്തിനു മുതല്‍കൂട്ടായി അബ്ര സര്‍വീസും. ജലനിരപ്പിലൂടെ അജ്മാെൻറ സൗന്ദര്യം ആസ്വദിക്കാന്‍ വിനോദ സഞ്ചാരികള്‍ക്ക് അവസരമൊരുക്കുകയാണ് അബ്ര സര്‍വീസിലൂടെ ലക്ഷ്യമിടുന്നത്. അജ്മാൻ മത്സ്യ മാര്‍ക്കറ്റിനു സമീപത്തുള്ള സ്റ്റേഷനില്‍ നിന്നാണ് ആദ്യ അബ്ര സര്‍വീസ് ആരംഭിച്ചിരിക്കുന്നത്. അജ്മാനിലെ മുഷരിഫിലെക്കും മറീനയിലേക്കും ഇത് സര്‍വീസ് നടത്തും. പരമാവധി 11 പേര്‍ക്ക് സഞ്ചരിക്കാവുന്ന ബോട്ടാണ് ഈ സര്‍വീസിനു ഉപയോഗിക്കുന്നത്.
സംഘമായി വിനോദയാത്രക്ക് 15 മിനുട്ടിന് 40 ദിര്‍ഹവും അര മണിക്കൂറിനു 80 ദിര്ഹവും ഒരു മണിക്കൂറിനു 160 ദിർഹവുമാണ് അജ്മാന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷൻ ഇൗടാക്കുന്നത്. രാവിലെ അഞ്ചര മണി മുതല്‍ ഉച്ചക്ക് 11 മണി വരെയും വൈകീട്ട് നാലു മണി മുതല്‍ രാത്രി എട്ടു വരെയുമാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്.
ഈദ് അവധി വേളയില്‍ നിരവധി പേരാണ് ഈ സംവിധാനം വിനോദയാത്രക്ക് ഉപയോഗപ്പെടുത്തിയത്. കൂടുതല്‍ വിനോദ സഞ്ചാരികള്‍ എത്തുന്നതോടെ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് അജ്മാന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.