അജ്മാന്: അജ്മാനില്‍ താമസ കെട്ടിടത്തിൽ അഗ്നിബാധ. എമിരേറ്റ്സ് റോഡിനു സമീപത്തെ അല്‍ ആമിറ താമസ കേന്ദ്രത്തിലെ കെട്ടിടത്തിനാണ് തീ പിടിച്ചത്. കെട്ടിടത്തിെൻറ മുകളില്‍ അലക്ഷ്യമായി കൂട്ടിയിട്ടിരുന്ന കാറിന്റെ ടയറുകള്‍ക്കാണ് തീ പിടിച്ചത്. കെട്ടിടത്തിന്റെ ചില ഭാഗങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. കെട്ടിട ഉടമ വെള്ളം ഉപയോഗിച്ചു തീ അണച്ചു. സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് വിഭാഗം സംഭവ സ്ഥലം പരിശോധിച്ചു. അലക്ഷ്യമായി താമസ സ്ഥലത്തിനടുത്ത് പാഴ്വസ്തുക്കള് കൂട്ടിയിടരുതെന്നും ഇത് താമസക്കാരുടെ തന്നെ ജീവന് അപകടം വരുത്താന്‍ ഇടയാക്കുമെന്നും അഗ്നിശമന വകുപ്പ് മേധാവി ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് അലി അല്‍ സുവൈദി പറഞ്ഞു. ആളപായമോ കാര്യമായ അപകടങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.