യു.എ.ഇ അജാനൂര്‍ പഞ്ചായത്ത് പ്രീമിയര്‍ ലീഗ് ഫുട്‌ബാള്‍ മത്സരത്തില്‍ ചാമ്പ്യന്‍മാരായ ഗ്രീന്‍ സ്റ്റാര്‍ മാണിക്കോത്ത് ടീം

അജാനൂര്‍ പഞ്ചായത്ത് പ്രീമിയര്‍ ലീഗ് ഫുട്‌ബാള്‍ മത്സരം

അബൂദബി: യു.എ.ഇ. അജാനൂര്‍ പഞ്ചായത്ത് പ്രീമിയര്‍ ലീഗ് ഫുട്‌ബാള്‍ മത്സരം ദുബൈയില്‍ സംഘടിപ്പിച്ചു. മത്സരത്തില്‍ എട്ട് ടീമുകള്‍ പങ്കെടുത്തു.

ആവേശകരമായ ഫൈനലില്‍ റെയിഞ്ചേഴ്‌സ് മുക്കൂടിനെ ഒന്നിനെതിരെ മൂന്ന് ഗോളടിച്ച് ഗ്രീന്‍ സ്റ്റാര്‍ മാണിക്കോത്ത് ചാമ്പ്യന്മാരായി. ബഷീര്‍ തായല്‍ ഉദ്ഘാടനവും ഷംസുദ്ദീന്‍ ചാമ്പ്യന്മാര്‍ക്കുള്ള ട്രോഫി വിതരണവും നടത്തി.

ഖാലിദ് പാലക്കി അധ്യക്ഷതവഹിച്ചു. ഹംസ മുക്കൂട്, ഹാരിസ് കെ.പി, ലത്തീഫ്, റഷീദ്, കുഞ്ഞഹമ്മദ്, സുബൈര്‍ മാട്ടുമ്മല്‍ സംസാരിച്ചു.

Tags:    
News Summary - Ajanur Panchayat Premier League Football Match UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.