ഷാർജ ‘മാസ്’ ശേഖരിച്ച സഹായ വസ്തുക്കൾ കൈമാറുന്നു
ഷാര്‍ജ: ഭൂകമ്പത്തിൽ നിരാലംബരായ തുർക്കിയക്കും സിറിയക്കും കൈത്താങ്ങായി മാസ്. ഷാർജ-റോള മേഖല കമ്മിറ്റിയുടെ ജീവകാരുണ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പുതുവസ്ത്രങ്ങളും മറ്റുപയോഗ സാധനങ്ങളും യു.എ.ഇ റെഡ്ക്രസന്റ് ഷാർജ ഓഫിസിനു കൈമാറി. റെഡ്ക്രസന്റ് ധനശേഖര വിഭാഗം ചീഫ് എക്സിക്യൂട്ടിവ് മുഹമ്മദ് അബ്ദുറഹിമാൻ അൽ ഹമാദി സ്വീകരിച്ചു.
മാസ് പ്രസിഡന്റ് വാഹിദ് നാട്ടിക, ജനറൽ സെക്രട്ടറി സമീന്ദ്രൻ, റോള മേഖല സെക്രട്ടറി ഷമീർ, ജോ. സെക്രട്ടറി ജിബീഷ് പുന്നയൂർകുളം, ജീവകാരുണ്യ ക്ഷേമ വിഭാഗം സെൻട്രൽ കോഓഡിനേറ്റർ ഗോപാലകൃഷ്ണൻ, മേഖല കൺവീനർ അൻവർ, പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ ആർ.പി. മുരളി, താലിബ്, പ്രേമരാജൻ നിട്ടൂർ, റിയാസ്, രാജേന്ദ്രൻ എന്നിവർ സംബന്ധിച്ചു.
ഫുജൈറ: കൈരളി സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽബ, ഖോർഫക്കാൻ, ഫുജൈറ, ദിബ്ബ എന്നി യൂനിറ്റുകൾ ശേഖരിച്ച വസ്ത്രങ്ങളും ഭക്ഷ്യസാധനങ്ങളുമടക്കമുള്ള അവശ്യവസ്തുക്കൾ ഭാരവാഹികൾ റെഡ്ക്രസൻറിന് കൈമാറി.
റെഡ്ക്രസൻറ് അധികാരികളായ അബ്ദുല്ല സഈദ് ദന്‍ഹാനി, നാസര്‍ അലി ഉബൈദ്, കൈരളി സഹ രക്ഷാധികാരി വി.പി. സുജിത്ത്, സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ലെനിൻ ജി. കുഴിവേലി, ഫുജൈറ യൂനിറ്റ് സെക്രട്ടറി മിജിൻ ചുഴലി, ഹരിഹരൻ, അഷറഫ് പിലാക്കൽ, സുരേഷ് ബാബു, ഉമ്മർ ചോലക്കൽ, പ്രമോദ്, മുഹമ്മദ് എന്നിവരും സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.