ദുബൈ: ഗുജറാത്തിലെ അഹ്മദാബാദിലുണ്ടായ വിമാനാപകടത്തിൽ ഇന്ത്യയെ അനുശോചനമറിയിച്ച് യു.എ.ഇ. നിരവധിപേരുടെ മരണത്തിന് കാരണമായ എയർ ഇന്ത്യ വിമാനാപകടത്തിലെ ഇരകൾക്ക് യു.എ.ഇ ഐക്യദാർഢ്യവും ആത്മാർഥമായ അനുശോചനവും അറിയിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ദുരന്തത്തിൽ ഇരകളായവരുടെ കുടുംബങ്ങൾക്കും ഇന്ത്യൻ സർക്കാറിനും ജനങ്ങൾക്കും ആത്മാർഥമായ അനുശോചനവും സഹതാപവും രേഖപ്പെടുത്തുന്നുവെന്ന് പ്രസ്താവന കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.