മരക്കാറും ഭാര്യ നഫീസയും 

പ്രവാസം മതിയാക്കി മരക്കാര്‍ ചങ്ങരംകുളത്തേക്കു മടങ്ങുന്നു

അജ്​മാന്‍: 37 വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ച് മരക്കാര്‍ പ്രിയതമയോടൊപ്പം സ്വദേശമായ ചങ്ങരംകുളത്തേക്ക് മടങ്ങുകയാണ്​. 1984ലാണ് ചങ്ങരംകുളം മൂക്കുതല വടക്കുംമുറി കരുവാ​‍െൻറ വളപ്പില്‍ മൊയ്​തുവി‍െൻറ മകന്‍ മരക്കാര്‍ ഗള്‍ഫിലേക്ക് വരുന്നത്. അജ്​മാന്‍ നുഐമിയയില്‍ സഹോദരന്‍ ഒരുക്കിയ ഗ്രോസറിയിലേക്കായിരുന്നു മരക്കാര്‍ ആദ്യമായി വന്നത്. മൂന്ന് വര്‍ഷത്തോളം ആ ഗ്രോസറി നടത്തി. പിന്നീട് അജ്​മാന്‍ നഗരത്തിനോടടുത്ത പ്രദേശത്ത് ഒരു മിച്ചര്‍ കമ്പനി ആരംഭിക്കുകയായിരുന്നു. രണ്ടു വര്‍ഷം പിന്നിട്ടപ്പോള്‍ അജ്​മാന്‍ റുമൈലയില്‍ ഹോട്ടല്‍ വാങ്ങി നടത്തിപ്പ്​ തുടങ്ങി. ഹോട്ടലിൽ തിരക്കായതോടെ മിച്ചര്‍ കമ്പനി നിര്‍ത്തി പൂർണമായും ഹോട്ടലില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. നീണ്ട 33 വര്‍ഷം ഈ ഹോട്ടല്‍ നടത്തിയശേഷമാണ് മരക്കാര്‍ പ്രവാസം അവസാനിപ്പിക്കുന്നത്.

സ്വന്തമായ വീടും മറ്റു സൗകര്യങ്ങളും മക്കളുടെ പഠനവും വിവാഹവും എല്ലാം ഭംഗിയായി നടത്താന്‍ ഈ ഹോട്ടല്‍ നടത്തിപ്പ് മരക്കാര്‍ക്ക് തുണയായി. നാട്ടില്‍നിന്നും ജോലി തേടി എത്തുന്നവര്‍ക്ക് മരക്കാറുടെ സ്ഥാപനവും താമസസ്ഥലവും വലിയൊരു അത്താണിയായിരുന്നു. മൂന്നര പതിറ്റാണ്ട് കാലത്തെ പ്രവാസജീവിതം സംതൃപ്​തമായ ജീവിതമാണ് ഇദ്ദേഹത്തിന്​ സമ്മാനിച്ചത്. പ്രവാസത്തിനുമുമ്പ്​ 1979 ലാണ് പുന്നയൂര്‍ക്കുളം കടിക്കാട്‌ സ്വദേശിനി നഫീസ മരക്കാറുടെ ജീവിതസഖിയായി എത്തുന്നത്. ഫൈസല്‍, ഫസീന, ഫൗസിയ, അഫ്​സല്‍ എന്നീ നാലുപേരാണ് മക്കള്‍. ഇതില്‍ ഫൈസല്‍ അബൂദബിയിലും അഫ്​സല്‍ ദുബൈയിലും ജോലി ചെയ്യുന്നു. പ്രവാസമവസാനിപ്പിച്ച് നാട്ടിലെത്തിയാല്‍ മണ്ണിലേക്കിറങ്ങി കഴിയുന്ന കൃഷികള്‍ ചെയ്യണമെന്ന ആഗ്രഹമാണ് മരക്കാര്‍ക്കുള്ളത്​.  

Tags:    
News Summary - After 37 years of exile, Marakkar returns to Changaramkulam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.