അഫ്​ഗാനിൽ നിന്നിരുന്നെങ്കിൽ കൊല്ലപ്പെ​​ടുമായിരുന്നു; താലിബാനുമായുള്ള ചർച്ചകൾക്ക്​ പിന്തുണയെന്ന്​ അഷ്​റഫ്​ ഗനി

ദുബൈ: താലിബാൻ അധികാരം പിടിച്ചതിനെ തുടർന്ന്​ രാജ്യംവിട്ട അഫ്​ഗാനിതാൻ പ്രസിഡൻറ്​ അഷ്​റഫ്​ ഗനിക്ക്​ യു.എ.ഇ അഭയം നൽകി. മാനുഷികപരിഗണന നൽകിയാണ്​ ഗനിക്കും കുടുംബത്തിനും അഭയം നൽകിയതെന്ന്​ യു.എ.ഇ വാർത്താ ഏജൻസി റിപ്പോർട്ട്​ ചെയ്​തു.താലിബാനുമായി നടക്കുന്ന ചർച്ചകൾക്ക്​ പിന്തുണ നൽകുന്നതായി ഗനി വിഡിയോ സന്ദേശത്തിൽ പറഞ്ഞു.

ഹെലികോപ്​ടർ നിറയെ പണവുമായാണ്​ താൻ പോയതെന്ന വാർത്തകൾ അടിസ്​ഥാന രഹിതമാണ്​. ഒരുജോഡി വസ്​ത്രവും ചെരുപ്പുമായാണ്​ അഫ്​ഗാൻ വിട്ടത്​. അവിടെ നിന്നിരുന്നെങ്കിൽ കൊല്ലപ്പെടുമായിരുന്നു. രക്​തച്ചൊരിച്ചിൽ ഒഴിവാക്കാനാണ്​ രാജ്യം വിട്ടത്​. അഫ്​ഗാനിൽ തുടർന്നി​രുന്നെങ്കിൽ നജീബുള്ളയുടെ അവസ്​ഥ തനിക്കും വരുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിചേർത്തു.

ഞായറാഴ്​ച താലിബാൻ സേന തലസ്​ഥാനമായ കാബൂളിൽ പ്രവേശിച്ചതിനെ തുടർന്ന്​ ഗനി അയൽ രാജ്യമായ തജിക്കിസ്​താനിലേക്ക്​ രക്ഷപ്പെട്ടിരുന്നു. ഇവിടെ നിന്ന്​ ഇദ്ദേഹം കുടുംബത്തോടൊപ്പം ഒമാനിലെത്തിയതായി പിന്നീട്​ റിപ്പോർട്ട്​ പുറത്തുവന്നിരുന്നു. ബുധനാഴ്​ച വൈകുന്നേരത്തോടെയാണ്​ യു.എ.ഇയിൽ എത്തിയതായി സ്​ഥിരീകരണം വന്നത്​. 2014മുതൽ ആറുവർഷത്തിലേറെ അഫ്​ഗാൻ പ്രസിഡൻറായിരുന്നു ഗനി.

Full View

Tags:    
News Summary - Afghanistan President Ashraf Ghanis video message

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.