ദുബൈ: ഫെസ്റ്റിവൽ സീസൺ പ്രമാണിച്ച് അഡ്വാൻസ് ബുക്കിങ് ഓഫർ പ്രഖ്യാപിച്ച് പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസ്. വാങ്ങാനുദ്ദേശിക്കുന്ന സ്വർണാഭരണത്തിന്റെ ആകെ തുകയുടെ 10 ശതമാനം അഡ്വാൻസ് നൽകി ഉപഭോക്താക്കൾക്ക് വില ബ്ലോക്ക് ചെയ്യാം. സ്വര്‍ണ വിലയിലെ വ്യതിയാനം ബാധിക്കാതെ പര്‍ച്ചേസ് കൂടുതല്‍ സൗകര്യ പ്രദമാക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ ഓഫർ.
ഇങ്ങനെ ബുക്ക് ചെയ്യുന്നവർക്ക് വാങ്ങുമ്പോൾ വില കൂടുകയാണെങ്കിൽ ബുക്ക് ചെയ്ത നിരക്കിൽ തന്നെ സ്വർണം വാങ്ങാനും വാങ്ങുന്ന സമയത്ത് വില കുറയുകയാണെങ്കിൽ കുറഞ്ഞ നിരക്കിൽ സ്വർണം വാങ്ങാനും കഴിയും. സെപ്റ്റംബർ രണ്ട് മുതൽ നവംബർ മൂന്നുവരെ യു.എ.ഇ, ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, സിംഗപ്പൂർ, മലേഷ്യ, യു.കെ, യു.എസ്.എ എന്നീ രാജ്യങ്ങളിലെ ജോയ് ആലുക്കാസിന്റെ എല്ലാ ഷോറൂമുകളിലും ഓഫർ ലഭ്യമാണ്. ജോയ് ആലുക്കാസ് മൊബൈൽ ആപ് വഴി ബുക്കിങ് നടത്താം.
ഒക്ടോബർ 17വരെ ഓഫറിലൂടെ ആദ്യമായി ബുക്ക് ചെയ്യുന്നവർക്ക് 250 ദിർഹം വിലവരുന്ന ഡയമണ്ട് ഗിഫ്റ്റ് വൗച്ചർ സമ്മാനമായി ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.