Posted On
date_range Updated On
date_range മിറാക്ക്ൾ ഗാർഡനിൽ പ്രവേശനം പുനരാരംഭിച്ചു
ദുബൈ: താൽകാലികമായി അടച്ച മിറാക്ക്ൾ ഗാർഡനിൽ കുടുംബങ്ങളുടെ സൗജന്യ പ്രവേശനം പുനരാരംഭിച്ചു. ഗാർഡനിലേക്കുള്ള പ്രവേശനം സൗജന്യമാക്കിയതോടെ സന്ദർശകരുടെ വൻ തിരക്ക് അനുഭവപ്പെട്ടിരുന്നു. തുടർന്ന് പെരുന്നാൾ അവധി ദിനങ്ങൾ കൂടി വന്നതോടെ സന്ദർശക തിരക്ക് വീണ്ടും കൂടി.
ഇതോടെയാണ് സന്ദർശകരുടെ സുരക്ഷ പരിഗണിച്ച് ഗാർഡൻ താൽകാലിമായി അടക്കാൻ തീരുമാനിച്ചിരുന്നത്. യു.എ.ഇ താമസക്കാരായ കുടുംബങ്ങൾക്ക് എമിറേറ്റ്സ് ഐ.ഡി കാണിച്ചുകൊണ്ട് ഗാർഡനിൽ മാർച്ച് 31 വരെ സൗജന്യമായി പ്രവേശിക്കാമെന്ന് അധികൃതർ അറിയിച്ചു. എല്ലാ ദിവസവും സൗജന്യ പ്രവേശനം വൈകുന്നേരം ആറ് മണി വരെയായിരിക്കും. സൗജന്യ പ്രവേശന ഓഫർ ലഭിക്കേണ്ടവർ ഗേറ്റ് മൂന്ന് വഴി പ്രവേശിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.