അദീബ്
അഹമ്മദ്
അബൂദബി: പ്രമുഖ ആഗോള മാധ്യമമായ ദി വാഷിങ്ടൺ പോസ്റ്റിന്‍റെ ഉപദേശക വിഭാഗമായ ‘വാഷിങ്ടൺ പോസ്റ്റ് ഇന്‍റലിജൻസ്’ നിർമിത ബുദ്ധി സാങ്കേതിക വിദ്യ (എ.ഐ) കൗൺസിലിലേക്ക് ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദിനെ തിരഞ്ഞെടുത്തു. എ.ഐ, ഡിജിറ്റൽ പരിവർത്തനം എന്നിവയിലൂടെ ആഗോള നയരൂപവത്കരണത്തിനും വ്യവസായ നവീകരണത്തിനുമായി അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന പ്രമുഖരുടെ കൂട്ടായ്മയാണിത്. ലോകമെമ്പാടുമുള്ള പ്രമുഖ ബിസിനസ് മേധാവികളും സാങ്കേതിക വിദഗ്ധരുമാണ് ഈ കൗൺസിലിലെ അംഗങ്ങൾ.
ഗൾഫ് മേഖലയിൽ നിന്ന് ഈ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ബിസിനസ് നേതാക്കളിൽ ഒരാളാണ് അദീബ്. എ.ഐ, ഫിൻടെക് എന്നിവയുടെ ആഗോള കേന്ദ്രമായി അതിവേഗം വളരുന്ന ഗൾഫ് രാജ്യങ്ങളുടെ കാഴ്ചപ്പാടുകളും അനുഭവങ്ങളും അന്താരാഷ്ട്ര തലത്തിൽ പങ്കുവെക്കാൻ പങ്കാളിത്തം സഹായിക്കും. അദീബിന്‍റെ നേതൃത്വത്തിൽ ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് ജി.സി.സി, ഇന്ത്യൻ ഉപഭൂഖണ്ഡം, ഏഷ്യാ പസഫിക് മേഖലകളിൽ അതിവേഗം വളരുന്ന മുൻനിര സാമ്പത്തിക സേവന ഗ്രൂപ്പുകളിലൊന്നായി മാറിയിട്ടുണ്ട്. ആഗോള ബിസിനസിന്‍റെയും സാമ്പത്തിക രംഗത്തിന്‍റെയും കേന്ദ്രമായ ഇവിടെ നിന്നുള്ള അനുഭവങ്ങൾ കൗൺസിലിൽ പങ്കുവെക്കാൻ സാധിക്കുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.