അപകടത്തില്‍ പരിക്കേറ്റ മലയാളിക്ക് ഒന്നരക്കോടി രൂപ നഷ്ടപരിഹാരം

ദുബൈ: വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളി യുവാവിന് എട്ടു ലക്ഷം ദിര്‍ഹം (ഏകദേശം ഒന്നരകോടിയോളം) നഷ്ടപരിഹാരം നല്‍കാന്‍ അബൂദബി കോടതി വിധിച്ചു. അജ്മാനിലെ കെട്ടിട കരാര്‍ കമ്പനിയില്‍ ഇലക്ട്രീഷ്യനായിരുന്ന കൊല്ലം തട്ടാമല സ്വദേശി അജിന്‍ സദാനന്ദനാണ് ഈ തുക ലഭിക്കുക. 
2014 ആഗസ്റ്റ് 20നായിരുന്നു അപകടം. കമ്പനി വാഹനത്തില്‍ അബൂദബിയില്‍ നിന്ന് ദുബൈയിലേക്ക് തിരിച്ചുവരുന്ന വഴിയില്‍ അല്‍ റഹ്ബയില്‍ വെച്ചായിരുന്നു അപകടം .സാരമായി പരിക്കേറ്റ അജിന്‍ സദാനന്ദന്‍ രണ്ട് മാസത്തിലധികം മഫ്റക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഒട്ടനവധി ശസ്ത്രക്രിയകള്‍ ചെയ്യേണ്ടിവന്നു. തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി കേരളത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു. 
കേരളത്തില്‍ ചികിത്സിക്കുന്നസമയത്താണ് ദുബൈയിലെ അഡ്വ. ഷംസുദ്ദീന്‍ കരുനാഗപ്പള്ളി മുഖേന 10 ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട്  അബൂദബി സിവില്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. അപകടത്തിന് കാരണക്കാരനായ ഡ്രൈവറെയും  വാഹന ഇന്‍ഷുറന്‍സ് കമ്പനിയെയും എതിര്‍കക്ഷികളാക്കി ഫയല്‍ ചെയ്ത കേസിലാണ് കോടതി എട്ടു ലക്ഷം ദിര്‍ഹം അഞ്ച് ശതമാനം പലിശയടക്കം നല്‍കാന്‍, അല്‍ സക്കര്‍ ഇന്‍ഷുറന്‍സ് കമ്പനിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ 10 ലക്ഷം ദിര്‍ഹം  അനുവദിക്കണമെന്നാവശ്യപ്പെട്ട്് വീണ്ടും അപ്പീല്‍ കോടതിയെ സമീപിക്കുമെന്ന് അഡ്വ. ഷംസുദ്ദീന്‍ അറിയിച്ചു.
Tags:    
News Summary - accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.