ജുബൈൽ: നിയന്ത്രണം വിട്ട കാർ പാലത്തിന് മുകളിൽ നിന്ന് താഴത്തെ റോഡിലേക്ക് വീണ് പാകിസ്താൻ പൗരന്മാരായ ആറു പേർ മരിച്ചു. ജുബൈൽ -റോയൽ കമീഷൻറോഡിൽ തിങ്കളാഴ്ച രാവിലെ 7.30നായിരുന്നു സംഭവം. ജുബൈൽ വ്യവസായ മേഖലയിലേക്കുള്ള എക്സിറ്റ് ഏഴിൽ മറാഫിഖ് പ്ലാൻറിലേക്ക് ഇറങ്ങുന്ന പാലത്തിലായിരുന്നു അപകടം.
പാകിസ്താനി തൊഴിലാളികൾ സഞ്ചരിച്ചിരുന്ന നീല ഷെവർലെ കാർ പാലത്തിെൻറ കൈവരിക്ക് മുകളിലൂടെ താഴെ റോഡിലേക്ക് പതിക്കുകയായിരുന്നു.തലകീഴായി മറിഞ്ഞ കാറിനുള്ളിൽ ഉണ്ടായിരുന്ന സഹോദരങ്ങളായ സൽമാൻ, ഷീഷൻ എന്നിവരടക്കം എല്ലാവരും തൽക്ഷണം മരിച്ചു.റോഡിൽ വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. പൊലീസുംഅഗ്നിശമന സേനയും എത്തി വാഹനം വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.
ജുബൈലിലെ സ്വകാര്യ കമ്പനി ജീവനക്കാരായ ഇവർ ചെറിയ നിർമാണപണികൾ ഏറ്റെടുത്തു ചെയ്തുവരികയായിരുന്നു. വ്യവസായ മേഖല കേന്ദ്രീകരിച്ച് ഏറ്റെടുത്ത ജോലി പൂർത്തിയാക്കാൻ പോകുന്നതിനിടെയാണ് അപകടം. സൽമാൻആറുമാസം മുമ്പാണ് വിവാഹം കഴിച്ചു സൗദിയിൽ എത്തിയത്. മൃതദേഹങ്ങൾ ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.