??.?.? ????? ????????? ???? ????????? ???????????? ??? ????????????????????????

വാഹനാപകടം: ദുരന്തം  വഴി മാറിയ ആശ്വാസത്തില്‍ ഫുട്ബാള്‍ താരം

റാസല്‍ഖൈമ: അടുത്തിടെ യു.എ.ഇ ദേശീയ ഫുട്ബാള്‍ ടീമിലിടം പിടിച്ച മര്‍വാന്‍ മുഹമ്മദ് റാസല്‍ഖൈമയിലുണ്ടായ വാഹനാപകട ദുരന്തത്തില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടു. റാസല്‍ഖൈമയില്‍ നിന്ന് ദുബൈയിലേക്കുള്ള യാത്രാ മധ്യേ വ്യാഴാഴ്ചയായിരുന്നു ഇദ്ദേഹത്തി​​െൻറ കാര്‍ അപകടത്തില്‍പ്പെട്ടത്. റഡാറിന് സമീപമെത്തിയപ്പോള്‍ പൊടുന്നനെ വേഗം കുറക്കാന്‍ ശ്രമിച്ചതാണ് അപകടത്തിനിടയാക്കിയതെന്നാണ് വിവരം. വാഹനം റോഡ് ബാരിയറില്‍ ഇടിച്ച് മറിഞ്ഞെങ്കിലും മര്‍വാന്‍ മുഹമ്മദ് പരിക്കേല്‍ക്കാതെ അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. സംഭവമറിഞ്ഞ് ട്രാഫിക് വിഭാഗം സ്ഥല​െത്തത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
Tags:    
News Summary - accident-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.