ദുബൈ: പരിശോധനക്കിടെ കൂറ്റൻ ടാങ്കിൽ വീണുപോയ ഉേദ്യാഗസ്ഥനെ ദുബൈ പൊലീസ് അടിയന്തിര സേവന സംഘം രക്ഷപ്പെടുത്തി. ദുബൈ ക്രീക്കിലെ അഗ്നിശമന പ്രവർത്തനത്തിനുപയോഗിക്കുന്ന പത നിറഞ്ഞ 11 മീറ്റർ ഉയരമുള്ള ടാങ്കിലാണ് ഇൻസ്പെക്ടർ വീണത്. വിവരമറിഞ്ഞതും ദുബൈ പൊലീസിെൻറ നാവിക രക്ഷാ^ഉന്നത ദൗത്യ സംഘത്തിൽ നിന്നുള്ള രക്ഷാ പ്രവർത്തകർ പറന്നെത്തുകയായിരുന്നു. നിമിഷങ്ങൾക്കകം കരകയറ്റുകയും ചെയ്തു.
ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു രക്ഷാ പ്രവർത്തനമെന്ന് ചുമതല വഹിച്ച ലഫ്. കേണൽ അലി അൽ ഖസ്സീബ് അൽ നഖ്ബി പറഞ്ഞു. ടാങ്കിനുള്ളിൽ ഒാക്സിജൻ കുറവായിരുന്നു. അകത്തേക്ക് കടക്കാനുള്ള ദ്വാരവും ചെറുതായിരുന്നു. 11 മീറ്റർ വലിപ്പമുള്ള ടാങ്കിൽ 4 മീറ്റർ ഉയരത്തിലാണ് ദ്രാവകമുണ്ടായിരുന്നത്. അകത്തുപെട്ട ഉദ്യോഗസ്ഥന് കൃത്രിമ ശ്വാസം നൽകി. പിന്നീട് ശുദ്ധവായു നിറച്ച ബലൂണുകളും കപ്പിയും ഉപയോഗിച്ച് അദ്ദേഹത്തെ പുറത്തെത്തിച്ച് ആംബുലൻസിലേക്ക് മാറ്റി. ആരോഗ്യ നില തൃപ്തികരമാണെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.