ഷാര്‍ജ: എമിറേറ്റ്സ് റോഡില്‍ ഷാര്‍ജ പ്രദേശത്തെ ഏഴാം നമ്പര്‍ പാലത്തിന് സമീപം കൂറ്റന്‍ ലോറി കത്തി നശിച്ചു. വ്യാഴാഴ്ച രാവിലെ 8.30നായിരുന്നു അപകടമെന്ന് പൊലീസ് പറഞ്ഞു. മുവൈല ഭാഗത്ത് നിന്ന് കുതിച്ചത്തെിയ സിവില്‍ഡിഫന്‍സ് മിനുട്ടുകള്‍ക്കകം തീ അണച്ചു. ആര്‍ക്കും പരിക്കില്ല. ലോറിക്ക് തീപിടിച്ചതിനെ തുടര്‍ന്ന് വലിയ ഗതാഗത കുരുക്കാണ് പ്രദേശത്ത് രൂപപ്പെട്ടത്.
മറ്റ് വഴികളിലൂടെ വാഹനങ്ങള്‍ കടത്തി വിട്ടാണ് ഇതിന് പൊലീസ് പരിഹാരം കണ്ടത്. അപകട കാരണം ഫോറന്‍സിക് റിപ്പോര്‍ട്ടിന് ശേഷം മാത്രമെ സ്ഥിരികരിക്കാനാവുകയുള്ളുവെന്ന് അധികൃതര്‍ പറഞ്ഞു. അതേസമയം നടപ്പ് വര്‍ഷം ഇതുവരെ രാജ്യത്ത് 596 വാഹനങ്ങള്‍ക്ക് തീപിടിച്ചതായി അധികൃതര്‍ ചൂണ്ടികാട്ടി. നാല് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എമിറേറ്റ്സ് റോഡില്‍ കഴിഞ്ഞ മാസം ലോറിക്ക് തീപിടിച്ച് പാകിസ്താനി ഡ്രൈവര്‍ മരിച്ചിരുന്നു. വേനല്‍കാലം അപകടം കൂടിയ സമയമാണെന്നും വാഹനങ്ങളുമായി നിരത്തുകളില്‍ ഇറങ്ങുന്നതിന് മുമ്പ് ഇന്ധനം കിനിയുന്നുണ്ടോയെന്ന് പരിശോധിച്ച് ഉറപ്പ് വരുത്തണം. വെള്ളം, എന്‍ജിന്‍ ഓയില്‍ എന്നിവ കൃത്യമാണോയെന്ന് ഉറപ്പ് വരുത്തണം. ടയറുകളുടെ ഗുണനിലവാരം ഏറെ പ്രധാനപ്പെട്ടതാണെന്ന് അധികൃതര്‍ ഓര്‍മിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.