ദുബൈ: യു.എ.ഇയിലെ റാസൽഖൈമയിൽ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ രണ്ടു പേർ മരിച്ചു. മൂന്നുപേർക്ക് ഗുരുതര പരിക്കുണ്ട്. തിരുവനന്തപുരം സ്വദേശി അർജുൻ ഗോപകുമാർ (24), ആലുവ ചെങ്ങമനാട് സ്വദേശി അതുൽ വിമൽ തമ്പി (24) എന്നിവരാണ് മരിച്ചത്. റാസൽ ഖൈമയിലെ ഹോട്ടൽ ജീവനക്കാരായിരുന്നു ഇരുവരും. ഇതേ ഹോട്ടലിൽ ജോലി ചെയ്യുന്ന വിനു രവീന്ദ്രൻ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ഇവർക്കൊപ്പം വാഹനത്തിലുണ്ടായിരുന്ന ശ്രേയസ് സേതുമാധവൻ, സഞ്ജയ് എന്നീ സുഹൃത്തുക്കൾക്കും പരിക്കുണ്ട്. ഇവർ ടൂറിസം സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരാണ്. മൂന്നാർ കേറ്ററിങ് കോളജിലെ പൂർവ വിദ്യാർഥികളാണിവർ. ഇവർ സഞ്ചരിച്ച വാഹനം പുലർച്ചെ ഒന്നരക്ക് ജുൽഫാർ ടവറിനു സമീപം ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.