ഷാർജ: മൂന്നു ദിവസമായി യു.എ.ഇയിൽ കാണാതായ വാടാനപ്പള്ളി സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. വാടാനപ്പള്ളി അറക്കവീട്ടി ൽ പരേതനായ അബ്ദുൽ ഖാദറിെൻറ മകൻ ഷിറാസ് (42)െൻറ മൃതദേഹമാണ് കണ്ടെത്തിയത്. ഷാർജ നാഷനൽ പെയിൻറിന് സമീപം വാഹനമി ടിച്ച് മരണം സംഭവിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
കുവൈത്ത് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമങ്ങൾ തുടരുകയാണെന്ന് സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു. ടെലിഫോണി കമ്പ്യൂട്ടർ നെറ്റ് കമ്പനിയിൽ കേബിൾ ഇൻസ്റ്റാൾ അസിസ്റ്റൻറ് ജോലി ചെയ്തു വരികയായിരുന്നു.
ഷിറാസിനെ കാണാതായതിനെ തുടർന്ന് സുഹൃത്തുക്കളും ബന്ധുക്കളും പൊലീസിൽ പരാതി നൽകി അന്വേഷണം നടത്തി വരികയായിരുന്നു. അതിനിടയിലാണ് മൃതദേഹം മോർച്ചറിയിലുണ്ടെന്ന വിവരം ലഭിക്കുന്നത്. മദ്യപിച്ച് വാഹനമോടിച്ച സംഘമാണ് അപകടം വരുത്തിവെച്ചത് എന്നാണ് വിവരം. മാതാവ്: ലൈല, ഭാര്യ: ഷാദിയ. ആറു വയസുള്ള ഒരു കുഞ്ഞുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.