അബൂദബി: ഭരത് മുരളി നാടകോത്സവത്തിെൻറ പത്താം അധ്യായത്തിന് കേരള സോഷ്യൽ സെൻററിൽ ഡിസംബർ 19ന് അരങ്ങുണരുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കേരള സംഗീത നാടക അക്കാദമി വൈസ് ചെയർമാൻ സേവ്യർ പുൽപ്പാട് ജനുവരി നാലുവരെ നടക്കുന്ന നാടകോത്സവം ഉദ്ഘാടനം ചെയ്യും. നാടകഗാനങ്ങൾ ഉൾപ്പെടുത്തിയ പ്രത്യേക കലാപരിപാടിയും നടക്കും. യു.എ.ഇയിലെ വിവിധ എമിറേറ്റുകളിൽനിന്ന് എട്ടു നാടക സമിതികൾ അവതരിപ്പിക്കുന്ന നാടകങ്ങളാണ് അരങ്ങിലെത്തിക്കുക. കേരളത്തിനു പുറത്തു നടക്കുന്ന ഏറ്റവും വലിയ നാടകോത്സവമാണ് ഭരത് മുരളി നാടകോത്സവം. മികച്ച അവതരണം, മികച്ച രണ്ടാമത്തെ അവതരണം, മികച്ച മൂന്നാമത്തെ അവതരണം, മികച്ച സംവിധായകൻ, നടൻ, നടി, രണ്ടാമത്തെ നല്ല നടൻ, നടി, ബാലതാരം, പ്രകാശ വിതാനം, പശ്ചാത്തല സംഗീതം, ചമയം, രംഗസജ്ജീകരണം എന്നിവക്കുള്ള പുരസ്കാരങ്ങൾക്കു പുറമെ യു.എ.ഇയിൽനിന്നുള്ള ഏറ്റവും നല്ല സംവിധായകനുള്ള പ്രത്യേക സമ്മാനവും നൽകും.
നാടകോത്സവത്തിെൻറ ഭാഗമായി യു.എ.ഇയിലെ നാടകരചയിതാക്കൾക്കായി ഏകാങ്ക നാടക രചന മത്സരവും സംഘടിപ്പിക്കും. ഒരു മണിക്കൂറിൽ കുറയാത്തതും പരമാവധി രണ്ടു മണിക്കൂർ ദൈർഘ്യമുള്ളതുമാണ് മത്സരത്തിൽ അവതരിപ്പിക്കുന്ന നാടകങ്ങൾ. ഏറ്റവും മികച്ച നാടകാവതരണത്തിന് 15,000 ദിർഹവും രണ്ടാമത്തെ മികച്ച നാടകത്തിന് 10,000 ദിർഹവും മൂന്നാമത്തെ നാടകത്തിന് 5,000 ദിർഹവുമാണ് സമ്മാനിക്കുക. യു.എ.ഇയിൽനിന്നുള്ള മികച്ച സംവിധായകന് കാഷ് അവാർഡ് സമ്മാനിക്കും. സമാപന ചടങ്ങിൽ ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ മുഖ്യാതിഥിയായിരിക്കും. അറിയപ്പെടുന്ന നാടക പ്രവർത്തകരായ നരിപ്പറ്റ രാജു, ടി.ജി. ബാലകൃഷ്ണൻ എന്നിവരാണ് വിധികർത്താക്കൾ.വാർത്തസമ്മേളനത്തിൽ കേരള സോഷ്യൽ സെൻറർ പ്രസിഡൻറ് എ.കെ. ബീരാൻകുട്ടി, ജനറൽ സെക്രട്ടറി ബിജിത്ത് കുമാർ, കലാവിഭാഗം സെക്രട്ടറി സി.എം.പി. ഹാരിസ്, ലുലു ഗ്രൂപ് റീജനൽ ഡയറക്ടർ ടി.പി. അബൂബക്കർ, യു.എ.ഇ എക്സ്ചേഞ്ച് ഹെഡ് ഓഫ് കമ്യൂണിറ്റി ഔട്ട് റീച്ച് വിനോദ് നമ്പ്യാർ, അൽ മസൂദ് ഓട്ടോമൊബൈൽ ട്രാവൽ മാനേജർ പ്രകാശ് പല്ലിക്കാട്ടിൽ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
നാടകങ്ങളും അവതരിപ്പിക്കുന്ന തീയതിയും
1. ദുബൈ കനൽ തിയറ്റർ അവതരിപ്പിക്കുന്ന ദ്വന്തം (ഡിസംബർ 20)
2. ശക്തി തിയേറ്റേഴ്സ് അബൂദബിയുടെ ഈഡിപ്പസ് (ഡിസംബർ 26)
3. അജ്മാൻ ഇന്ത്യൻ സോഷ്യൽ സെൻററിെൻറ കേരള ചരിത്രം (ഡിസംബർ 27)
4. അബൂദബി മലയാളി സമാജത്തിെൻറ ചാവേർ (ഡിസംബർ 28)
5. കല അബൂദബിയുടെ അർധ നാരീശ്വരൻ (ഡിസംബർ 30)
6. ഊവയാമി തിയറ്റർ അവതരിപ്പിക്കുന്ന ചാവു സാക്ഷ്യം (ജനുവരി ഒന്ന്)
7. ദുബൈ തീരം ആർട്സിെൻറ സ്വപ്ന വാസവദത്ത (ജനുവരി രണ്ട്)
8. അൽഐൻ മലയാളി സമാജത്തിെൻറ ശ്ഷീനു (ജനുവരി മൂന്ന്)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.