അബൂദബി: അബൂദബി എമിറേറ്റിന്‍െറ വിവിധ ഭാഗങ്ങളില്‍ ശനിയാഴ്ച രൂക്ഷമായ വാതക ഗന്ധം പരന്നു. പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുന്ന ഡീസല്‍-വാതക കമ്പനിയില്‍നിന്നാണ് ഗന്ധം ഉത്ഭവിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.
അതേസമയം, ഏത് കമ്പനിയാണെന്നോ ഏതു തരത്തിലുള്ള പ്രവൃത്തിക്കിടെയാണ് വാതക ഗന്ധം പരന്നതെന്നോ അബൂദബി പൊലീസ്-സിവില്‍ ഡിഫന്‍സ് അധികൃതര്‍ക്ക് തിരിച്ചറിയാനായില്ല. എന്നാല്‍, വാതക ഗന്ധം പൊതു ജനങ്ങള്‍ക്ക് ഒരു തരത്തിലുമുള്ള അപകടവും ഉണ്ടാക്കുന്നതല്ളെന്ന് അധികൃതര്‍ അറിയിച്ചു.
ശനിയാഴ്ച രാവിലെ മുതല്‍ രൂക്ഷമായ ഗന്ധത്തെ കുറിച്ച് പരാതി ലഭിച്ച് തുടങ്ങിയിരുന്നുവെന്നും ഉച്ചക്ക് ശേഷം അബൂദബിയിലെ പൊലീസ് ആസ്ഥാനത്ത് ഗന്ധം അനുഭവപ്പെട്ടതായും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഖലീഫ സിറ്റി, അല്‍ റീം ഐലന്‍ഡ്, അല്‍ ബതീന്‍, മുറൂര്‍, എയര്‍പോര്‍ട്ട് റോഡുകളില്‍ ഗന്ധമുണ്ടായിരുന്നതായി താമസക്കാരുടെ സമൂഹിക മാധ്യമ പോസ്റ്റുകള്‍ സൂചിപ്പിക്കുന്നു. തലവേദന ഉണ്ടാക്കുന്ന വിധം ഗന്ധം രൂക്ഷമായിരുന്നുവെന്ന് ചില താമസക്കാര്‍ പറഞ്ഞു.
എന്നാല്‍, അപകടകരമായി ഒന്നുമില്ളെന്നും ഗന്ധം വ്യാപിക്കുന്നത് അവസാനിച്ചുവെന്ന് കരുതുന്നതായും പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് ഒന്ന് വരെ വാതക ഗന്ധം സംബന്ധിച്ച് 50ലധികം ഫോണ്‍വിളികള്‍ വന്നതായി സെര്‍ഗ്യാസ് കമ്പനി കാള്‍ സെന്‍റര്‍ ഓപറേറ്റര്‍ അഹ്മദ് ഖാന്‍ പറഞ്ഞതായി ‘ദ നാഷന്‍’ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തൂ. സെര്‍ഗ്യാസിന് എല്ലാ പ്ളാന്‍റുകളിലും വാതക തിരിച്ചറിയല്‍ സംവിധാനമുണ്ട്.
ഏതെങ്കിലും പ്ളാന്‍റില്‍ അസ്വാഭാവികമായി എന്തെങ്കിലും സംഭവിച്ചാല്‍ ഈ സംവിധാനം താനെ മുന്നറിയിപ്പ് നല്‍കും.
അബൂദബി നഗരത്തില്‍ 600ലേറെ ഗ്യാസ് സംവിധാനങ്ങളാണ് സെര്‍ഗ്യാസ് കമ്പനി പ്രവര്‍ത്തിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.