അ​ബൂ​ദ​ബി വി​മാ​ന​ത്താ​വ​ള​ത്തി​െ​ൻ​റ വാ​സ്​​തു​ശി​ൽ​പി പോ​ൾ ആ​ൻ​ഡ്രൂ അ​ന്ത​രി​ച്ചു

അ​ബൂ​ദ​ബി: അ​ബൂ​ദ​ബി വി​മാ​ന​ത്താ​വ​ളം രൂ​പ​ക​ൽ​പ​ന ചെ​യ്​​ത ഫ്ര​ഞ്ച്​ വാ​സ്​​തു​ശി​ൽ​പി പോ​ൾ ആ​ൻ​ഡ്രൂ (80) അ​ന്ത​രി​ച്ചു. വി​മാ​ന​ത്താ​വ​ള രൂ​പ​ക​ൽ​പ​ന​യി​ൽ അ​ഗ്ര​ഗ​ണ്യ​നാ​യി​രു​ന്ന പോ​ൾ ലോ​ക​െ​ത്ത 40ഒാ​ളം വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ​ക്ക്​ പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്​. പാ​രീ​സി​ലെ ചാ​ൾ​സ്​ ഡി ​ഗോ​ൾ വി​മാ​ന​ത്താ​വ​ളം, കെ​യ്​​റോ വി​മാ​ന​ത്താ​വ​ളം, ദു​ബൈ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​െ​ൻ​റ ടെ​ർ​മി​ന​ൽ മൂ​ന്ന്​ എ​ന്നി​വ ഇ​വ​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

ചൈ​നീ​സ്​ ത​ല​സ്​​ഥാ​ന​മാ​യ ബീ​ജി​ങ്ങി​ലെ ഗ്രാ​ൻ​ഡ്​ നാ​ഷ​ന​ൽ തി​യ​റ്റ​ർ, ഫ്രാ​ൻ​സി​നെ​യും ഇം​ഗ്ല​ണ്ടി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന റെ​യി​ൽ​പാ​ത​യാ​യ ഫ്ര​ഞ്ച്​ ടെ​ർ​മി​ന​ൽ ഒാ​ഫ്​ ദ ​ചാ​ന​ൽ ട​ണ​ൽ എ​ന്നി​വ​യും ഇ​ദ്ദേ​ഹ​ത്തി​െ​ൻ​റ കൈ​യൊ​പ്പ്​ പ​തി​ഞ്ഞ​വ​യാ​ണ്. തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഫ്രാ​ൻ​സി​ൽ 1938ലാ​ണ്​ പോ​ൾ ആ​ൻ​ഡ്രൂ ജ​നി​ച്ച​ത്. പ്ര​ശ​സ്​​ത​മാ​യ ദി ​ബ്യൂ​സ്​ ആ​ർ​ട്​​സ്​ അ​ക്കാ​ദ​മി​യി​ൽ അം​ഗ​മാ​യി​രു​ന്ന പോ​ളി​ന്​ 1977ൽ ​വാ​സ്​​തു​ശി​ൽ​പ വി​ദ്യ​യി​ൽ നാ​ഷ​ന​ൽ ഗ്രാ​ൻ​ഡ്​ പ്രി​ക്​​സ്​ ല​ഭി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - abudabi-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.