??????????? ??????? ?????? ???????????? ????? ?????????? ??? ???? ??????????????

ലൂവ്​റെ അബൂദബിയിലെ  22 കെട്ടിടങ്ങളിൽ ഗാലറി

അബൂദബി: ലൂവ്​റെ അബൂദബി മ്യൂസിയം സമുച്ചയത്തിലെ 55 കെട്ടിടങ്ങളിൽ 22 എണ്ണത്തിലും ഗാലറി. കഫേ, ഒാഡിറ്റോറിയം, കുട്ടികളുടെ മ്യൂസിയം എന്നിവയും ലൂവ്​റെയിലുണ്ട്​. ആറ്​ മുതൽ 12 വയസ്സ്​ വരെയുള്ള കുട്ടികൾക്ക്​ ശിൽപനിർമാണവും വാസ്​തുശിൽപ സാ​േങ്കതികവിദ്യയും പരിചയപ്പെടാൻ കുട്ടികളുടെ മ്യൂസിയത്തിൽ സാധിക്കും. സംഭാഷണവും സംവാദവും ചിന്തയും പ്രോത്സാഹിപ്പിക്കുന്ന അറേബ്യൻ അഗോറ മാതൃകയിലുള്ള കൊച്ചു പട്ടണം എന്നാണ്​ മ്യൂസിയത്തി​​െൻറ ശിൽപി ജീൻ നൂവൽ ലൂവ്​റെ അബൂദബിയെ വിശേഷിപ്പിച്ചത്​. ചൊവ്വാഴ്​ച മ്യൂസിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അ​േദ്ദഹം.  ‘ഒരു മ്യൂസിയത്തിന്​ തീർച്ചയായും വേരുകളുണ്ടായിരിക്കണം. അത്​ ഒരു രാജ്യത്തി​​െൻറ സംസ്​കാരത്തെ നിർവചിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യണം’- അദ്ദേഹം പറഞ്ഞു.

മൂന്നിലൊന്ന്​ മ്യൂസിയം ജീവനക്കാരും യു.എ.ഇ പൗരന്മാരാണ്​. സാംസ്​കാരിക^സർഗാത്​മക മേഖലയിൽ തൊഴിൽ തേടുന്നതിന്​ കൂടുതൽ യുവജനങ്ങൾക്ക്​ ലൂവ്​റെ അബൂദബി പ്രോത്സാഹനമാകുമെന്ന്​ മ്യൂസിയം ഡെപ്യൂട്ടി ഡയറകട്​ർ ഹിസ്സ ആൽ ദാഹിരി പറഞ്ഞു. ഉദ്​ഘാടന ദിവസമായ ശനിയാഴ്​ച രാവിലെ പത്തിന്​ പരമ്പരാഗത അയ്യാല നൃത്തവും രാത്രി 7.30ന്​ കരിമരുന്ന്​ പ്രയോഗവും ഉണ്ടാകും. ദുബൈയിലെ പുതുവർഷാഘോഷ വേളയിൽ കരുമരുന്ന്​ പ്രയോഗം നടത്തിയ ഗ്രൂപ്പ്​ എഫ്​ ആണ്​ മ്യൂസിയം ഉദ്​ഘാടനത്തിനും വർണ പ്രപഞ്ചമൊരുക്കുക.  ഉദ്​ഘാടനത്തോടനുബന്ധിച്ച്​ ഫ്രഞ്ച്​ പ്രസിഡൻറ്​ ഇമ്മാനുവൽ മാക്രോൺ ബുധനാഴ്​ച അബൂദബിയിലെത്തും​. ശനിയാഴ്​ച പത്തിന്​ നടക്കുന്ന ഉദ്​ഘാടന ചടങ്ങിൽ അദ്ദേഹം പ​െങ്കടുക്കും. 

Tags:    
News Summary - abudabi-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.