അബുദബിയിൽ നിന്ന്​ ഡൽഹിയിലൂടെ​ കൊച്ചി വഴി കോഴിക്കോ​േട്ടക്ക്​

അബൂദബി എയർപോർട്ട്​: ഇൗ മാസം അവസാനം നിശ്​ചയിച്ചിരിക്കുകയാണ്​ മകൾ മുബ്​സിറയുടെ വിവാഹം. അതിനായി പുറപ്പെട്ടതാണ ്​ അബൂദബിയിൽനിന്ന്​​. ഇൻഡി​ഗോയുടെ കൊച്ചി വിമാനത്തിലാണ്​ ടിക്കറ്റ്​ ബുക്ക്​ ചെയ്​തിരുന്നത്​. എന്നാൽ, ഇന്നലെ വൈകീട്ട്​ അറിയിപ്പ്​ ലഭിച്ചു. ആ വിമാനം റദ്ദാക്കിയിരിക്കുന്നു.

പകരം ഡൽഹി മുഖേനെയുള്ള വിമാനത്തിലാണ്​ യാത് ര ക്രമീകരിച്ചിരിക്കുന്നത്​. സാധാരണയായി സദാ തിരക്കിൽ മുങ്ങി നിൽക്കുന്ന അബൂദബി വിമാനത്താവളത്തിൽ ആൾ വളരെ കുറവ്​ . അക്കരക്കുള്ള തോണി പോയ ശേഷം കടവിൽ എത്തിയ​തു പോലെത്തോന്നിപ്പോയി.
സാധാരണ പോകു​േമ്പാഴെല്ലാം ഏതെങ്കിലും പരിചയക്കാരെ കാണുന്നതാണ്​, ആരുമില്ല. പക്ഷേ, കാണുന്ന അപരിചിതരായ മനുഷ്യർ പരസ്​പരം പുഞ്ചിരിക്കാൻ മറക്കുന്നില്ല എന്നത്​ വലിയ ഒരാശ്വാസമായി തോന്നി. കോഴിക്കോ​േട്ടക്ക്​ പുറപ്പെട്ടിരിക്കുന്ന ഒരാളെക്കണ്ടു. അദ്ദേഹവും കുടുംബത്തിലെ ഒരു സുപ്രധാന ആവശ്യത്തിൽ പങ്കുചേരാൻ പോവുകയാണ്​.

കോഴിക്കോട്​ വിമാനവും റദ്ദാക്കിയിരിക്കുന്നു. പകരം ഡൽഹി വഴിയുള്ള ഇതേ വിമാനത്തിൽ അവരേയും കൊണ്ടുപോകും. യാത്രക്കാരുടെ കുറവാണ്​ വിമാനങ്ങൾ റദ്ദാക്കാനും മെർജ്​ ചെയ്യാനും കാരണം.
മാസ്ക്​​ ധരിച്ചവർ കുറവാണ്​. മാസ്​ക്​ ഉപയോഗം പ്രയോജനകരമല്ലെന്ന്​ നേരത്തേ തന്നെ ആരോഗ്യ വിദഗ്​ധർ ചൂണ്ടിക്കാണിച്ചിരുന്നു.

കൗണ്ടറുകളിലുള്ള ജീവനക്കാരോ ഉദ്യോഗസ്​ഥരോ ആരും തന്നെ മാസ്​ക്​ ധരിച്ചിട്ടില്ല. യാത്രക്കാരെ നോക്കി അവർ പുഞ്ചിരിക്കുന്നു. ജനങ്ങളുമായി കഴിയുന്ന സമാധാനത്തിലും സന്തോഷത്തിലും ഇടപഴകണമെന്നും ഒരുവിധത്തിലും അവർക്ക്​ ഭീതിക്ക്​ ഇട നൽകരുതെന്നും വിമാനക്കമ്പനികൾ ജീവനക്കാർക്ക്​ പ്രത്യേക നിർദേശവും നൽകിയിട്ടുണ്ട്​. ഇൻഡിഗോയുടെ മറ്റു ചില വിമാനങ്ങളു​ം റദ്ദാക്കിയതി​​െൻറ പട്ടികയും ലഭിച്ചു. മാർച്ച്​ 14 മുതൽ 28 വരെയാണിത്​.
ഷാർജ^ ലഖ്​നൗ
ഷാർജ^തിരുവനന്തപുരം
ദുബൈ^ബോംബേ
ഷാർജ^ഹൈദരാബാദ്​
അബൂദബി^ കോഴിക്കോട്​
ദുബൈ^കൊൽക്കൊത്ത
ദുബൈ^ചെന്നൈ വിമാനങ്ങളാണ്​ റദ്ദാക്കിയിരിക്കുന്നത്​. ഇൗ വിമാനങ്ങളിൽ യാത്ര ചെയ്യാൻ ടിക്കറ്റ്​ എടുത്തവർക്ക്​ മുഴുവൻ തുകയും തിരിച്ചു നൽകും. പണം വേണ്ട എന്നുണ്ടെങ്കിൽ ഇൗ മാസം 28ന്​ ശേഷം മാറ്റി ബുക്ക്​ ചെയ്യാൻ കഴിയും എന്നറിയുന്നു.

ദുരിത വേളകളിൽ പലായനം ചെയ്യുന്ന മനുഷ്യരെക്കുറിച്ച്​ നമ്മൾ ഒരുപാട്​ വായിക്കാറുണ്ട്​. സിനിമകളിലും വാർത്തകളിലും കാണാറുണ്ട്​. വിമാനത്താവളത്തിലെ വാഷ്​ റൂമിൽ കയറി മുഖം കഴുകി കണ്ണാടിയിലേക്ക്​ നോക്കു​േമ്പാൾ അതുപോലൊരാളെ ഞാനും കണ്ടു.

Tags:    
News Summary - abudabi travel story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.