അബൂദബി ടൂര്‍: മൂന്ന് ദിവസം ഗതാഗത നിയന്ത്രണം

അബൂദബി: മൂന്നാമത് അബൂദബി ടൂര്‍ സൈക്ളിങ് വ്യാഴാഴ്ച മുതല്‍ ഞായറാഴ്ച വരെ നടക്കും. ഇതിന്‍െറ ഭാഗമായി ആദ്യ മൂന്ന് ദിനങ്ങളില്‍ മത്സരം നടക്കുന്ന സമയത്ത് അബൂദബി എമിറേറ്റിലെ വിവിധ ഭാഗങ്ങളില്‍ ഗതാഗതം നിയന്ത്രിക്കും. 
വ്യാഴാഴ്ച നടക്കുന്ന ഒന്നാം ഘട്ടം മദീന സായിദില്‍നിന്ന് പുറപ്പെട്ട് ലിവയിലൂടെ സഞ്ചരിച്ച് മദീന സായിദില്‍ തന്നെ അവസാനിക്കുന്ന 118 കിലോമീറ്ററാണ്. ഉച്ചക്ക് 12.30ന് ആരംഭിച്ച് വൈകുന്നേരം അഞ്ചിന് അവസാനിക്കും. വെള്ളിയാഴ്ചത്തെ രണ്ടാം ഘട്ടം അബൂദബി നഗരത്തിന്‍െറ ചുറ്റുവട്ടങ്ങളിലാണ് നടക്കുക. 155 കിലോമീറ്ററാണ് ഈ ഘട്ടത്തിലുള്ളത്. ഉച്ചക്ക് 1.30ന് തുടങ്ങി വൈകുന്നേരം അഞ്ചിന് സമാപിക്കും.
അല്‍ഐനില്‍നിന്ന് ജബല്‍ ഹഫീഥിലേക്കുള്ള 186 കിലോമീറ്ററാണ് മൂന്നാം ഘട്ടം. ഉച്ചക്ക് 12.35 മുതല്‍ വൈകുന്നേരം ഏഴ് വരെയായിരിക്കും മത്സരം. യാസ് മറീന ഫോര്‍മുല വണ്‍ സര്‍ക്യൂട്ടിലാണ് നാലാം ഘട്ടം നടക്കുക. 26 ലാപ്പുകളായി 143 കിലോമീറ്ററാണ് നാലാം ഘട്ടത്തില്‍ പിന്നിടേണ്ടത്. 

Tags:    
News Summary - abudabi tourism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.