അബൂദബി: അബൂദബി ടൂർ സൈക്കിളോട്ടമത്സരം ബുധനാഴ്ച തുടങ്ങും. ഫെബ്രുവരി 25 വരെ അഞ്ച് ഘട്ടങ്ങളിലായാണ് മത്സരം. ഇൗ ദിവസങ്ങളിൽ അബൂദബി എമിറേറ്റിെൻറ വിവിധ ഭാഗങ്ങളിൽ റോഡുകൾ അടച്ച് ഗതാഗതം നിയന്ത്രിക്കും. 21ന് നടക്കുന്ന ആദ്യഘട്ട മത്സരത്തിൽ മദീന സായിദിലാണ് റോഡുകൾ അടക്കുക. രണ്ടാം ഘട്ടം 22ന് യാസ് ഐലൻറിലാണ്. മൂന്നാം ഘട്ടം നഗരപരിധിക്കുള്ളിൽ മറീനയടക്കമുള്ള റോഡുകളിൽ നടക്കും. നാലാം ഘട്ടം 24ന് അൽ മരിയ ഐലൻറ് വഴിയാണ്. അഞ്ചാം ഘട്ടം 25ന് അബൂദബി എയർപോർട്ട് റൂട്ടിലൂടെയാണ് കടന്ന് പോവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.