ദുബൈ: സഹോദരരാഷ്ട്രമായ സൗദി അറേബ്യയുടെ ദേശീയദിനത്തിൽ അവരോടുള്ള സ്നേഹാദരം പ്രകടിപ്പിക്കാൻ അബൂദബി കോർണിഷിലെ പ്രധാന റോഡിന് സൗദി രാജാവിെൻറ പേര് നൽകി. അൽ മ ർസ സ്ട്രീറ്റ് എന്നറിയപ്പെട്ടിരുന്ന മറീന മാളിെൻറ ഭാഗത്തേക്കുള്ള റോഡാണ് കിങ് സൽ മാൻ ബിൻ അബ്ദുൽ അസീസ് അൽ സഉൗദ് സ്ട്രീറ്റ് എന്ന പേരിൽ ഇനിമേൽ അറിയപ്പെടുക. അബൂദബി എക്സിക്യൂട്ടിവ് കൗൺസിൽ ഉപാധ്യക്ഷൻ ശൈഖ് ഹസ്സ ബിൻ സായിദ് ആൽ നഹ്യാൻ റോഡിെൻറ ഫലകം അനാവരണം ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു.
യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാെൻറ നിർദേശാനുസരണം അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഉപ സർവസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ നൽകിയ ഉത്തരവിെൻറ അടിസ്ഥാനത്തിലാണ് ഇരു രാജ്യങ്ങളുടെയും സൗഹൃദത്തിെൻറ അടയാളമായി പുതുപാത തുറക്കുന്നത്.
ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ്, സൗദി സ്ഥാനപതി തുർക്കി ബിൻ അബ്ദുല്ല അൽ ദഖീൽ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. സൗദിയും അവിടത്തെ ജനതയുമായി നമുക്കുള്ള ആഴമേറിയ ബന്ധത്തിെൻറ പ്രതീകമാണീ നടപടിയെന്ന് അബൂദബി നഗരാസൂത്രണ വിഭാഗം ചെയർമാൻ ഫലാഹ് മുഹമ്മദ് അൽ അഹ്ബാബി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.