അബൂദബിയിൽ ഒരാഴ്​ചത്തേക്ക്​ സഞ്ചാര വിലക്ക്​

അബൂദബി: നിയന്ത്രണങ്ങൾ നീക്കി തുടങ്ങിയ അബൂദബിയിൽ വീണ്ടും ഒരാഴ്​ചത്തേക്ക്​ സഞ്ചാര വിലക്കേർപെടുത്തി. എമിറേറ്റിലെ വിവിധ റീജിയണുകളായ അബൂദബി, അൽഐൻ, അൽദഫ്ര മേഖലകൾക്കിടയിൽ സഞ്ചരിക്കുന്നതിനും മറ്റ്​ എമിറേറ്റുകളിലേക്ക്​ യാത്ര ചെയ്യുന്നതിനുമാണ്​ ചൊവ്വാഴ്​ച മുതൽ വിലക്കേർപെടുത്തിയത്​. മറ്റ്​ എമിറേറ്റുകളിലുള്ളവർക്ക്​ അബൂദബിയിൽ എത്തുന്നതിനും വിലക്കുണ്ട്​. സുപ്രധാന മേഖലകളിൽ പ്രവർത്തിക്കുന്നവരും പ്രത്യേക പെർമിറ്റുകൾ കൈവശമുള്ളവരും നിരോധനത്തിൽ നിന്ന് ഒഴിവാക്കപ്പെടും.

ആശുപത്രിയിലേക്ക് ചികിൽസക്ക് പോകുന്നതിനും​ അത്യാവശ്യ ചരക്കു ഗതാഗതത്തിനും ഒഴിവുണ്ട്. അബൂദബിയിലെ അതതു മേഖലയിലുള്ളവർക്ക് അവർ താമസിക്കുകയോ ജോലി ചെയ്യുകയോ ചെയ്യുന്ന മേഖലയിൽ മാത്രം സഞ്ചരിക്കാം.

അതേസമയം, ചില മേഖലകളിലെ നിയന്ത്രണങ്ങൾ ലഘൂകരിച്ചിട്ടുണ്ട്​. മാളുകളിലും റെസ്​റ്റാറൻറുകളിലും മൊത്തം ശേഷിയുടെ 40 ശതമാനം ആളുകൾക്ക്​ വരെ പ്രവേശനം അനുവദിക്കും. ഹോട്ടൽ, ബീച്ചുകൾ, മ്യൂസിയങ്ങൾ എന്നിവയും 40 ശതമാനം പേർക്ക്​ തുറന്നുകൊടുക്കും. എന്നാൽ, പൊതു ബീച്ചുകൾ അടച്ചിടും.

കുതിര സവാരി, ക്രിക്കറ്റ്, സൈക്ലിങ്, ഗോൾഫ്, വള്ളംകളി, റാക്കറ്റ് സ്‌പോർട്‌സ് എന്നീ തുറസായ സ്ഥലങ്ങളിൽ പരിശീലിക്കുന്ന വ്യക്തിഗത ഔട്ട്ഡോർ കായിക ഇനങ്ങൾക്കും തിങ്കളാഴ്ച മുതൽ അനുവാദമുണ്ട്. എന്നാൽ, 12 വയസിനു താഴെയും 60 വയസിനു മുകളിലും പ്രായമുള്ളവർക്ക് പ്രവേശനം അനുവദനീയമല്ലെന്നും അബൂദബി പൊലീസ്, ആരോഗ്യ വകുപ്പ്, മീഡിയ ഓഫീസ് എന്നിവയുടെ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

Tags:    
News Summary - abudabi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.