അബുദബി: വെള്ളിയാഴ്ച പുലർച്ചെ 12:20ന് അബൂദബിയിൽ നിന്ന് കോഴിക്കോട്ടേക്ക് പോകേണ്ടിയിരുന്ന എയർ ഇൻഡ്യ എക്സ്പ്രസ ്സ് ഐ.എക്സ് 348 വിമാനം പൊടുന്നനെ റദ്ദാക്കിയത് യാത്രക്കാർക്ക് കടുത്ത ദുരിതമായി. അവധിക്കാല^വാരാന്ത്യ തിരക്ക് ഒ ഴിവാക്കാൻ ഏറെ നേരത്തേ എത്തിയ യാത്രക്കാർ 15 മണിക്കൂറോളമായി കുടുങ്ങിക്കിടക്കുകയാണ്.
ബോർഡിങ് പാസ്സ് നൽക ി വിമാനം പുറപ്പെടേണ്ട അവസാന നിമിഷത്തിലാണ് സാങ്കേതികത്തകരാറ് പറഞ്ഞ് വിമാനം റദ്ദാക്കിയതെന്ന് ഇൗ വിമാനത്തിൽ യാത്രചെയ്യേണ്ടിയിരുന്ന യു.എ.ഇ എക്സ്ചേഞ്ച് മീഡിയാ വിഭാഗം ഡയറക്ടറും എഴുത്തുകാരനുമായ കെ.കെ.മൊയ്തീൻ കോയ പറഞ്ഞു. അൽപ സമയത്തിനുള്ളിൽ പുറപ്പെടുമെന്ന് പലവട്ടം മാറ്റി മാറ്റിപ്പറഞ്ഞ് ഒടുവിൽ വിമാനത്താവളത്തിനടുത്തുള്ള ഹോട്ടലിൽ താമസം ഒരുക്കിയെങ്കിലും രണ്ടു മണിക്കൂർ കഴിഞ്ഞ് യാത്രക്കൊരുങ്ങൂവാൻ നിർദേശിച്ച് എല്ലാവരെയും തിരിച്ചുവിളിച്ചു.
എന്നാൽ പിന്നീട് നൽകിയ ബോർഡിങ് പാസ് പ്രകാരം ഇന്നു രാത്രി 11.30ന് മാത്രമേ വിമാനം പുറപ്പെടൂ.അതായത് 25 മണിക്കൂറിലേറെ യാത്രക്കാർ കുടുങ്ങിക്കിടക്കുമെന്നർഥം. യാത്രക്കാരെ വലക്കുക മാത്രമല്ല തെറ്റിദ്ധരിപ്പിക്കുക കൂടി ചെയ്യുകയാണ് അധികൃതരെന്ന് കുറഞ്ഞ ലീവിൽ നാട്ടിലെത്തി മടങ്ങേണ്ട കണ്ണൂർ സ്വദേശി മുഹമ്മദലി പറഞ്ഞു.
ഇതു സംബന്ധിച്ച് എയർ ഇന്ത്യയിൽ ബന്ധപ്പെട്ടപ്പോൾ സിസ്റ്റത്തിൽ നിന്ന് തെറ്റായി സന്ദേശം പോയതാണ് എന്ന നിരുത്തരവാദപരമായ മറുപടിയാണ് ലഭിച്ചത്. തുടർന്ന് ഇന്ത്യൻ എംബസിയിലും ഡൽഹിയിലെ വിദേശകാര്യമന്ത്രാലയത്തിലും യാത്രക്കാർ പരാതി അറിയിച്ചു. സാേങ്കതിക തകരാർ മൂലമാണ് വൈകുന്നതെന്നാണ് എംബസിയിലും അറിയിപ്പ് ലഭിച്ചിട്ടുള്ളത്.
ഉറ്റബന്ധുക്കളുടെ മരണത്തെ തുടർന്ന് യാത്ര തീരുമാനിച്ചവരും അടിയന്തിര ശസ്ത്രക്രിയക്കായി പുറപ്പെട്ട പെൺകുട്ടിയും യാത്രക്കാരുടെ കൂട്ടത്തിലുണ്ട്. ഇവർക്കു പോലും ബദൽ സംവിധാനം ഒരുക്കി നൽകാൻ അധികൃതർ തയ്യാറാവുന്നില്ലെന്ന് യാത്രക്കാരനായ അറേബ്യൻ മോേട്ടാഴ്സിലെ നാസർ പറഞ്ഞു. ക്രിസ്മസ് സീസൺ ആയതിനാൽ വൻ തുക നൽകിയാണ് മിക്കവരും ടിക്കറ്റെടുത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.