?????? ?????????? ???????????????? ????????? ???????

അബൂദബി-കോഴിക്കോട് വിമാനം രാത്രി എട്ടിന്  

അബൂദബി: രാജ്യാന്തര വിമാനത്താവളത്തിൽ ഇന്നു വൈകീട്ട് ആറിനു പുറപ്പെടേണ്ട കോഴിക്കോട് വിമാനം വൈകിയേക്കും. കോഴിക്കോട് വിമാനം എപ്പോൾ പുറപ്പെടാനാവുമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. 

യാത്രക്കാരെല്ലാം വിമാനത്താവളത്തിലെത്തി കാത്തിരിക്കുന്നുണ്ടെങ്കിലും കോഴിക്കോട് വിമാനം വൈകുമെന്നാണ് അറിയുന്നത്. ഇപ്പോൾ രാത്രി എട്ടു മണിക്കു പുറപ്പെടാനാവുമെന്നാണ് അധികൃതർ സൂചിപ്പിക്കുന്നത്.

കോഴിക്കോടു വിമാനം വൈകുന്നതുമൂലം ഗർഭിണികൾ, പ്രായമായവർ, രോഗികൾ തുടങ്ങിയ ഭൂരിപക്ഷം യാത്രക്കാരെയും ദുരിതത്തിലാക്കും. എട്ടു മണിക്കു പുറപ്പെടുമെന്നാണ് എയർ ഇന്ത്യാ എക്‌സ്പ്രസ് അധികൃതർ പറയുന്നത്.

Tags:    
News Summary - Abudabi-Calicut airport-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.