ഫസൽ കുന്നംകുളം (പ്രസിഡന്റ്), രഘു ഗോപാലൻ (ജനറൽ സെക്രട്ടറി), സുധിനൻ (ട്രഷറർ)
അബൂദബി: കല, സാഹിത്യ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ ഏഴ് വർഷമായി കുന്നംകുളത്തെയും പരിസര പ്രദേശങ്ങളിലെയും പ്രവാസികളെ കോർത്തിണക്കി പ്രവർത്തിച്ചുവരുന്ന ‘കുന്നംകുളം എൻ.ആർ.ഐ ഫോറം’ അബൂദബി ചാപ്റ്ററിന്റെ 2026-27 വർഷത്തേക്കുള്ള പുതിയ കമ്മിറ്റി തിരഞ്ഞെടുത്തു.
ഫസൽ കുന്നംകുളം (പ്രസിഡന്റ്), സനൽ മണിയിൽ, ഷഫീക് നാറാണത്ത് (വൈസ് പ്രസിഡന്റുമാർ), രഘു ഗോപാലൻ (ജനറൽ സെക്രട്ടറി), സുധിനൻ (ട്രഷറർ), സച്ചിൻ (അസി. ട്രഷറർ), പീറ്റോ വർഗീസ് (ജോയന്റ് സെക്രട്ടറി), റിജാഷ് റഹ്മാൻ (ആർട്സ് സെക്രട്ടറി), ഡോ. മുഫീദ് (ഹെൽത്ത് ആൻഡ് വെൽഫെയർ), രജിൻ (സ്പോർട്സ് സെക്രട്ടറി), ഉദയൻ (സാഹിത്യം), ആരിഫ നിഷാദ് (ലേഡീസ് വിങ്) എന്നിവരാണ് പുതിയ ഭാരവാഹികൾ. പ്രസിഡന്റ് നൗഷാദ് അസീസ് ജനറൽ ബോഡി യോഗത്തിൽ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി രഘു ഗോപാലൻ സ്വാഗതം ആശംസിച്ചു. പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറിയും വരവ് ചെലവ് കണക്കുകൾ ട്രഷററും അവതരിപ്പിച്ചു. ചീഫ് റിട്ടേണിങ് ഓഫിസർ ഷാജി വള്ളിക്കാട്ടിരി തെരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു. അഭിലാഷ്, അലി വെള്ളറക്കാട്, കരീം മുട്ടിക്കൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.