യു.​എ.​ഇ സാം​സ്കാ​രി​ക യു​വ​ജ​ന മ​ന്ത്രി നൂ​റ ബി​ൻ​ത് മു​ഹ​മ്മ​ദ് അ​ൽ ക​അ​ബി പു​സ്​​ത​കോ​ത്സ​വ സ്റ്റാ​ൾ സ​ന്ദ​ർ​ശി​ക്കു​ന്നു 

അബൂദബി രാജ്യാന്തര പുസ്തക മേള സമാപിച്ചു

അബൂദബി: രാജ്യാന്തര പുസ്തകമേളയുടെ 31ാമത് പതിപ്പിന് സമാപനം. യു.എ.ഇയുടെ തലസ്ഥാന നഗരി ഒരുക്കിയ വായന വസന്തത്തിലേക്ക് ലോകത്തി‍െൻറ വിവിധ ഭാഗങ്ങളില്‍നിന്ന് പതിനായിരക്കണക്കിന് പുസ്തക പ്രേമികളാണ് എത്തിയത്.

80 രാജ്യങ്ങളില്‍നിന്നുള്ള ആയിരത്തിലേറെ പ്രസാധകരാണ് ലക്ഷക്കണക്കിന് പുസ്തകങ്ങള്‍ അബൂദബി നാഷനല്‍ എക്‌സിബിഷന്‍ സെന്‍ററില്‍ പ്രദര്‍ശിപ്പിച്ചത്. ജര്‍മനിയായായിരുന്നു ഇത്തവണത്തെ അതിഥി രാജ്യം. ജര്‍മന്‍ പ്രസാധകരും എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും ചേര്‍ന്ന് 15 സാംസ്‌കാരിക പരിപാടികളാണ് അവതരിപ്പിച്ചത്. പ്രമുഖ ഈജിപ്ഷ്യന്‍ എഴുത്തുകാരന്‍ താഹ ഹുസൈന് ഇത്തവണത്തെ പേഴ്‌സനാലിറ്റി ഓഫ് ദ ഇയര്‍ പുരസ്‌കാരം ബുക്ക് ഫെയറില്‍ സമ്മാനിച്ചു.


അറബിക് ബുക്കര്‍ പ്രൈസ് എന്നറിയപ്പെടുന്ന അറബിക് ഫിക്ഷനുള്ള രാജ്യാന്തര സമ്മാനവും വിതരണം ചെയ്തു. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്. ജനറല്‍ ശൈഖ് സെയ്ഫ് ബിന്‍ സായിദ് ആല്‍ നഹ്യാനാണ് പുസ്തകമേള ഉദ്ഘാടനം ചെയ്തത്. വിദ്യാര്‍ഥികളുടെ നിറ സാന്നിധ്യംകൊണ്ട് ശ്രദ്ധേമായ മേളയില്‍ കഥപറച്ചില്‍, ശാസ്ത്ര കൗതുകം, പുസ്തകങ്ങള്‍ പരിചയപ്പെടുത്തല്‍ തുടങ്ങി ഒട്ടേറെ പരിപാടികളും ഒരുക്കിയിരുന്നു.

അബൂദബി സാംസ്‌കാരിക, വിനോദ സഞ്ചാര വിഭാഗവും അറബിക് ലാംഗ്വേജ് സെന്‍ററും ചേര്‍ന്നാണ് 73,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ മേള ഒരുക്കിയത്. മലയാളത്തില്‍നിന്ന് ഡി.സി ബുക്‌സി‍െൻറ സാന്നിധ്യവുമുണ്ടായിരുന്നു.

കെ.ആര്‍. മീരയുടെ ഘാതകന്‍, ആരാച്ചാര്‍, ബെന്യാമിന്റെ നശ്ശബ്ദ സഞ്ചാരങ്ങള്‍, ദിവ്യ എസ്. അയ്യരുടെ കൈയൊപ്പിട്ട വഴികള്‍, ദീപ നിശാന്തിന്റെ ജീവിതം ഒരു മോണാലിസ ചിരിയാണ്, ഒറ്റമര പെയ്ത്ത്, മാധവിക്കുട്ടിയുടെ എന്റെ കഥ, നീര്‍മാതളം പൂത്തകാലം, പെരുമ്പടവം ശ്രീധരന്റെ ഒരു സങ്കീര്‍ത്തനം പോലെ തുടങ്ങിയ ബുക്കുകള്‍ വില്‍പനക്ക് െവച്ചിരുന്നു.

Tags:    
News Summary - Abu Dhabi International Book Fair concludes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.